എസ്.വൈ.എസ് ആമില ശില്‍പശാല 16 കേന്ദ്രങ്ങളില്‍
മലപ്പുറം: സുന്നി യുവജന സംഘം ആമില അംഗങ്ങള്‍ക്കായി നടത്തുന്ന തംഹീദ് ശില്‍പശാലകള്‍ ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ നടത്താന്‍ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ആമില റഈസുമാരുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആമില സംഘത്തിന്റെ ഒന്നാംഘട്ടം പൂര്‍ണമാക്കുന്ന ശില്‍പശാലകള്‍ക്ക് പരിശീലനം ലഭിച്ച രഹ്‌നുമ അംഗങ്ങള്‍ നേതൃത്വം നല്‍കും.
ഫെബ്രുവരി 23ന് വൈകിട്ട് മൂന്നിനു മങ്കട പനങ്ങാങ്ങരയിലും 24നു നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസിലും കോട്ടക്കല്‍ വെട്ടിച്ചിറ മദ്‌റസയിലും 25ന് ഉച്ചയ്ക്കു രണ്ടിനു തവനൂര്‍ കാടഞ്ചേരി നൂറുല്‍ ഹുദയിലും 26ന് ഉച്ചയ്ക്കു രമ്ടിനു വണ്ടൂര്‍ കാളികാവിലും വൈകിട്ട് മൂന്നിനു വേങ്ങര മിഫ്താഹുല്‍ ഹുദാ മദ്‌റസയിലും 27ന് ഉച്ചയ്ക്കു രണ്ടിനു മലപ്പുറം സുന്നി മഹലിലും നടക്കും.
മാര്‍ച്ച് രണ്ടിനു മഞ്ചേരി പാണ്ടിക്കാട്, മൂന്നിന് ഏറനാട് അരീക്കോട് ജോളി ഓഡിറ്റോറിയം, വള്ളിക്കുന്ന് ചേളാരി സമസ്ത ഇസ്‌ലാമിക് സെന്റര്‍, നാലിനു കൊണ്ടോട്ടി ഖാസിയാരകം ഓഡിറ്റോറിയം, താനൂര്‍ താനാളൂര്‍ ബയാനുല്‍ ഇസ്‌ലാം മദ്‌റസ, അഞ്ചിനു പെരിന്തല്‍മണ്ണ സുന്നി മഹല്‍, തിരൂരങ്ങാടി ചെമ്മാട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ, തിരൂര്‍ വളവന്നൂര്‍ ബാഖഫി യതീംഖാന, പൊന്നാനി മണ്ഡലം ചങ്ങരംകുളം ടൗണ്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളിലും നടക്കും.
കെ.ടി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.കെ ശമീര്‍ ഫൈസി, നൂഹ് കരിങ്കപ്പാറ, സുല്‍ഫിക്കര്‍ അരീക്കോട്, സി.കെ അഷ്‌റഫ് മൗലവി, നാലകത്ത് കുഞ്ഞിപ്പോക്കര്‍, റാഫി പെരുമുക്ക്, ശിഹാബുദ്ദീന്‍ ഫൈസി വണ്ടൂര്‍, പി.കെ ലത്തീഫ് ഫൈസി, കെ. ഹുസൈന്‍ ഫൈസി, കെ.വി മുസ്തഫ ദാരിമി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എ.കെ, സി. ഇബ്രാഹീം ദാരിമി ഒറവംപുറം, അബ്ദുല്‍ മജീദ് ദാരിമി വളരാട്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, എം.കെ അബൂബക്കര്‍ നിസാമി കൊണ്ടോട്ടി, ബാപ്പുട്ടി തങ്ങള്‍ വരമ്പനാല , കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, പി.എ സലാം ഫൈസി തിരൂരങ്ങാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."