വിദ്യാഭ്യാസ സെമിനാറും തന്‍സീമേ മദീനയും ഇന്ന്
മഞ്ചേരി: മദീനപാഷന്റെ ഭാഗമായി ഇന്നു വിദ്യാഭ്യാസ സെമിനാറും തന്‍സീമെ മദീന മദ്ഹുര്‍റസൂല്‍ സംഗമവും നടക്കും. വൈകിട്ട് നാലിനു പഴയ ബസ് സ്റ്റാന്‍ഡില്‍ വിദ്യാഭ്യാസ സെമിനാര്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അഷ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍ വിഷയാവതരണം നടത്തും. ഡോ. ബഷീര്‍ പനങ്ങാങ്ങര മോഡറേറ്ററാകും. ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഹുസൈന്‍ കുട്ടി മൗലവി, ശാക്കിര്‍ ഫൈസി കാളാട്, ശമീര്‍ ഫൈസി ഒടമല, മുഹമ്മദലി പുളിക്കല്‍ സംസാരിക്കും.
രാത്രി എട്ടിനു തസന്‍സീമേ മദീന മദ്ഹുര്‍റസൂല്‍ സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഫൈസി വടക്കുമുറി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ശുക്കൂര്‍ എടവണ്ണപ്പാറ, ഒ.ടി മുസ്തഫ ഫൈസി, അബ്ദുല്‍ മജീദ് ദാരിമി വളരാട്, കബീര്‍ നെല്ലിക്കുത്ത്, സലാം ദാരിമി മഞ്ഞപ്പറ്റ, റാഫി പെരുമുക്ക്, ബാസിത് ചെമ്പ്ര, കെ.പി.എം ബഷീര്‍, സല്‍മാന്‍ ഫൈസി, മിദ്‌ലാജ് കിടങ്ങഴി, ബഹാഉദ്ദീന്‍ മാസ്റ്റര്‍ സംസാരിക്കും. തുടര്‍ന്നു മദ്ഹുര്‍റസൂല്‍ ഗാന മത്സരവും ബുര്‍ദ, ഖവാലി ആലാപനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."