കുഴല്‍പ്പണക്കാരില്‍നിന്ന് പണം തട്ടുന്ന സംഘം കൊടുവള്ളിയില്‍ പിടിയില്‍
കൊടുവള്ളി: കുഴല്‍പ്പണ വാഹകരെ അക്രമിച്ച് പണം തട്ടുന്ന നാലംഗ ക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ പൊലിസ് പിടിയിലായി. തൃശൂര്‍ സ്വദേശികളായ അരിമ്പൂര്‍ കാഞ്ഞിരത്തിങ്ങല്‍ വിപിന്‍ (24), കണ്ടംപുഴ ശ്രീജിത്ത് (25), ചൊവ്വംകണ്ടം അറക്കല്‍ സോജന്‍ (35), മലപ്പുറം കാടാമ്പുഴ സ്വദേശി ഗണേശന്‍ (30) എന്നിവരാണ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച കാറും പിടിച്ചെടുത്തു. സംശയാസ്പദമായ രീതിയില്‍ കാറില്‍ ചിലര്‍ ചുറ്റിക്കറങ്ങുന്നത് കണ്ടണ്ട് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി-ഓമശ്ശേരി റോഡില്‍ വച്ച് ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഘം പൊലിസ് പിടിയിലായത്. കുഴല്‍പ്പണ വാഹകരെ അക്രമിച്ച് പണം തട്ടുന്നതടക്കമുള്ള പിടിച്ചുപറി സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലിസ് പറഞ്ഞു.
കുഴല്‍പ്പണവുമായെത്തുന്ന ഏതോ സംഘത്തെ അക്രമിച്ച് പണംതട്ടാനുള്ള ഒരുക്കത്തിനിടെയാണ് സംഘം പിടിയിലായത്. കെ.എല്‍ 54 ഇ 4822 എന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കെ.എല്‍ 11 എ.ബി 5368 എന്ന വ്യാജ നമ്പര്‍ പതിച്ചാണ് സംഘം സഞ്ചരിച്ചത്. കാറില്‍ നിന്ന് കത്തിയും മദ്യകുപ്പികളും കണ്ടെണ്ടടുത്തിട്ടുണ്ടണ്ട്. പ്രതികള്‍ക്കെതിരേ തൃശൂര്‍ വെസ്റ്റ്, നെടുമ്പുഴ എന്നീ സ്റ്റേഷനുകളില്‍ സമാനമായ സംഭവങ്ങളില്‍ കേസുകളുണ്ടണ്ട്.
കൂടാതെ തമിഴ്‌നാട്ടില്‍ സ്പിരിറ്റ് കടത്ത് കേസുമുണ്ടണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."