ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ തന്നെ നിലനിര്‍ത്തണം: എസ്.വൈ.എസ്
കണ്ണൂര്‍: ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ തന്നെ നില നിര്‍ത്തണമെന്ന് തളിപ്പറമ്പ് കുറ്റിക്കോല്‍ മദ്റസയില്‍ ചേര്‍ന്ന എസ്.വൈ.എസ് എക്സിക്യുട്ടീവ് ക്യാംപ് അവശ്യപ്പെട്ടു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിനോട് കേന്ദ്ര സര്‍ക്കാരും ആശുപത്രി അധികൃതരും കാണിച്ച അനാദരവില്‍ യോഗം പ്രതിഷേധിച്ചു.
വളപട്ടണം കുഞ്ഞി സീതി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. അബ്ദുല്‍ അസീസ് അഷ്റഫി ക്ലാസെടുത്തു.
മൊയ്തു മൗലവി മക്കിയാട് പ്രൊജക്ട് അവതരിപ്പിച്ചു.
എസ്.കെ ഹംസ ഹാജി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഉസ്മാന് ഹാജി വേങ്ങാട്, ആര് അബ്ദുല്ല ഹാജി, സത്താര്‍ വളക്കൈ, പി.വി മുഹമ്മദ് കുഞ്ഞി, ഉമര്നദ്വി തോട്ടിക്കല്‍, ഇബ്രാഹിം എടവച്ചാല്‍, മുഹമ്മദ് രാമന്തളി, പി.വി ഇസ്മാഈല്‍ ഹാജി, ഷൗക്കത്തലി മട്ടന്നൂര്‍, ജുനൈദ് സഅദി, സിദ്ദീഖ് ഫൈസി വെണ്മണല്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."