ചൂട് തുടങ്ങി; ഇനി തണ്ണിമത്തന്റെ കാലം
ആനക്കര: ചൂട് തുടങ്ങി തണ്ണിമത്തന്റെ വരവ് തുടങ്ങി. വഴിയോരങ്ങളിലും കടകളിലും ഇപ്പോള്‍ തണ്ണിമത്തല്‍ എത്തിയിട്ടുണ്ട്്്. ഇതര സംസ്ഥനങ്ങളില്‍ തണ്ണിമത്തന്‍ വിളവെടുപ്പ് ആരംഭിച്ചതോടെ വഴിയോരങ്ങളില്‍ തണ്ണിമത്തന്‍ വ്യാപകമായി എത്താന്‍ കാരണമായത്. കേരളത്തില്‍ ഇപ്പോള്‍ പലയിടത്തും തണ്ണിമത്തന്‍ കൃഷി ചെയ്യുന്നുണ്ട്.
ഭാരത പുഴയില്‍ വെളളം വറ്റിയതോടെ തണ്ണിമത്തന്‍ പച്ചക്കറി കൃഷിക്കൊപ്പം കൃഷി ചെയ്യുന്നുണ്ട്. മൈസൂരില്‍ നിന്നുള്ള സുപ്രീം ഇനമാണ് ഇപ്പോള്‍ എത്തിയിട്ടുളളത്. കിലോക്ക് പതിനഞ്ച് രൂപയാണ് വില. വ്യാപകമായി ഇറക്കുമതി ചെയ്യുന്നതും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും ഇപ്പോള്‍ മൈസൂരില്‍ വിളവെടുപ്പ് ആരംഭിച്ച സുപ്രീം തന്നെയാണ്.
ഇപ്പോള്‍ മൈസൂരിന് പുറമെ കര്‍ണാടകയില്‍ നിന്ന് തണ്ണിമത്തന്‍ എത്തുന്നുണ്ട്. ഇതിന് പുറമെ ഇറാന്‍ മത്തന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തണ്ണിമത്തനും തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയിട്ടുണ്ട്.
തമിഴ്‌നാടിന് പുറമെ മൈസൂര്‍, ഗുണ്ടല്‍പേട്ട, ഭീമന്‍ബീട്, കാക്കാന്‍തൊണ്ടി എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന്‍ വരുന്നത്. കേരളത്തില്‍ കടുത്ത വേനല്‍ വരുന്നതോടെ നിരവധി ലോഡാണ് കേരളത്തിലെത്തുക.
ഒരു ലോറിയില്‍ 10 ടണ്‍ മുതല്‍ 12 ടണ്‍ വരെയാണുള്ളത്. കര്‍ണാടകക്കാരും, മലയാളികളും ഉള്‍പ്പെടുന്ന കര്‍ഷകര്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഡിസംബര്‍, ജനുവരി അവസാനം മാസത്തില്‍ വിളവെടുക്കുന്നതരത്തിലുമാണ് കൃഷി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."