കെ.പി നൂറുദ്ദീനു നാടിന്റെ വിട
കണ്ണൂര്‍: അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീനു നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് എത്തിച്ച മൃതദേഹം ജില്ലാ അതിര്‍ത്തിയായ മാഹി പാലത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച കെ.എസ്.ആര്‍.ടി.സി ബസിലാണു കണ്ണൂരിലെത്തിച്ചത്. രാവിലെ 9.30ഓടെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. മന്ത്രി കെ.കെ ശൈലജ, എം.പിമാരായ കെ.സി വേണുഗോപാല്‍, പി.കെ ശ്രീമതി, കെ.കെ രാഗേഷ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, നിയുക്ത എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, എ.എന്‍ ഷംസീര്‍, മേയര്‍ ഇ.പി ലത, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, പി രാമകൃഷ്ണന്‍, അഡ്വ. സജീവ് ജോസഫ്, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്, സി.പി.ഐ നേതാവ് സി.എന്‍ ചന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പി.ടി ജോസ്, നേതാക്കളായ എ.ഡി മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എന്‍ ജയരാജ്, കെ. പ്രമോദ്, ടി.ഒ മോഹനന്‍, റിജില്‍ മാക്കുറ്റി, സാജിദ് മൗവ്വല്‍, കെ. പി താഹിര്‍, അന്‍സാരി തില്ലങ്കേരി, ഇല്ലിക്കല്‍ അഗസ്തി, കെ.പി രമേശന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ രാഗേഷ്, ഖാദിബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ സുരേഷ് ബാബു തുടങ്ങിയവരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം 11.15ഓടെ പയ്യന്നൂരിലേക്കു പുറപ്പെട്ടു.
ഉച്ചയ്ക്കു 12.15ഓടെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ എത്തിച്ച മൃതദേഹത്തില്‍ പയ്യന്നൂരിലെയും കാസര്‍കോട്ടും നിന്നുമുള്ള സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു. നേതാക്കളായ പി.സി ചാക്കോ, എം.എം ഹസന്‍, ബെന്നി ബെഹനാന്‍, ടി സിദ്ദീഖ്, സി കൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, നേതാക്കളായ കെ.പി സതീഷ് ചന്ദ്രന്‍, കെ.ടി സഹദുല്ല, എസ്.എ ഷുക്കൂര്‍ ഹാജി, പി.പി കരുണാകരന്‍, കെ രഞ്ജിത്ത് തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം പുതിയങ്ങാടിയിലെ വീട്ടിലെത്തിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം പുതിയങ്ങാടി ജുമാമസ്ജിദില്‍ എത്തിച്ച മൃതദേഹം ജനാസ നമസ്‌കാരത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."