സി.പി.എം കരട് റിപ്പോര്‍ട്ട് വര്‍ഗബഹുജന സംഘടനകള്‍ക്ക് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ വര്‍ഗബഹുജന സംഘടനകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കരട് റിപ്പോര്‍ട്ട് .
ഉത്തരവാദപ്പെട്ട പലരും സാമൂഹ്യമാധ്യമങ്ങളില്‍ മാത്രം സംഘടനാപ്രവര്‍ത്തനം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
സ്വതന്ത്ര ചിന്താഗതിക്കാരായ യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ ഡി.വൈ.എഫ്.ഐ പരാജയപ്പെട്ടതായും എസ്.എഫ്.ഐ കാംപസുകളിലെ ആള്‍ക്കൂട്ടം മാത്രമായി മാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പുറത്തുള്ളവരെ സംഘടനയിലേക്കെത്തിക്കാന്‍ മഹിളാ അസോസിയേഷനു കഴിയുന്നില്ല. അംഗസംഖ്യയില്‍ കാര്യമായ വര്‍ധനവുമുണ്ടായിട്ടില്ല.
ബഹുഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വിഭാഗീയത പാര്‍ട്ടി നേതൃതലങ്ങളില്‍ ഇല്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അതേസമയം, പ്രാദേശികമായി വിവിധ വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
കരട് റിപ്പോര്‍ട്ടിന് സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. 13, 14 തിയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് അംഗീകാരത്തിനായി സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."