എടപ്പാടിയുടെ സ്വന്തം പളനിസാമി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പളനി സാമി എന്നും ജയലളിതയുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു. സേലം ജില്ലയിലെ എടപ്പാടിക്കടുത്ത ശിലുവമ്പാളയമാണ് അദ്ദേഹത്തിന്റെ സ്വദേശം. കര്‍ഷക കുടുംബത്തിലാണ് ജനനം. സ്ഥലത്തെ കറുപ്പ കൗണ്ടറുടെയും തവുസയലാളിന്റെയും മകനായ പളനിസാമി 1983 ല്‍ അണ്ണാ ഡി.എം.കെ യില്‍ അംഗമായി. പാര്‍ട്ടിയുടെ ശാഖാ സെക്രട്ടറിയായി. 1986 ല്‍ ശിലുവനാളയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. എം.ജി.ആറിന്റെ മരണശേഷം 1987 ല്‍ അണ്ണാ ഡി.എം.കെ പിളര്‍ന്നപ്പോള്‍ ജാനകി രാമചന്ദ്രന്‍- ജയലളിത വിഭാഗങ്ങള്‍ ഉണ്ടായപ്പോള്‍ ജയലളിത പക്ഷത്തു ചേര്‍ന്നു. 1989 ല്‍ എടപ്പാടി നിയോജക മണ്ഡലത്തില്‍ നിന്ന് ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിലെത്തിയ എടപ്പാടി പളനിസ്വാമി 1991 ലും വിജയം ആവര്‍ത്തിച്ചു. 1996 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ പളനിസാമി 1998 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുച്ചെത്തൂരില്‍ നിന്നും വിജയിച്ചു. ശശികലയുടെ ഏറെ വിശ്വസ്തനും ബിനാമിയുമായി അറിയപ്പെടുന്ന ഇദ്ദേഹം ഈ ബന്ധത്തിലൂടെയാണ് ജയലളിത മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായത്. തന്റെ ഗ്രാമത്തിലെ മൂന്നുപേരുടെ കൂട്ടക്കൊലയില്‍ പ്രധാന പ്രതിയായിരുന്ന പളനി സാമിക്കെതിരേ ഒട്ടേറെ കേസുകള്‍ ഉയര്‍ന്നുവരികയുണ്ടായി. ദലിത് പൊലിസ് കോണ്‍സ്റ്റബിളിനെ പളനിസാമി മര്‍ദിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തീര്‍ത്തും അപരിചിതമായ മുഖമാണ് പളനിസാമിയുടേത്. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ബഹഭൂരിഭാഗവും പനീര്‍ ശെല്‍വത്തെയും, ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകള്‍ ദീപയെയുമാണ് പിന്തുണക്കുന്നതെങ്കിലും ശശികല വിഭാഗം ഇതുവരെ ജനവികാരത്തെ മാനിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."