ആ ജ്യൂസ് 'അവന്' വേണ്ടി ഉള്ളതാണ്; തനിക്കത് വേണ്ടെന്ന് ഒന്‍പത് വയസുകാരി
ഗുവാഹട്ടി: ചെറിയ കാര്യങ്ങളില്‍ പോലും അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് ഗുവാഹട്ടിയില്‍ നിന്നുള്ള ഒരു ഒന്‍പത് വയസുകാരി. വിഷയം ഒരു ജ്യൂസ് പാക്കറ്റിലെഴുതിയിരിക്കുന്ന പരസ്യവാചകമാണ്.
something that is good for your child should also make him smile ( നിങ്ങളുടെ കുഞ്ഞിന് ഗുണം നല്‍കുന്നതെന്താണോ അത് അവന്റെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്നു) എന്നതാണ് ജ്യൂസിന് പുറത്തെഴുതിയിരിക്കുന്ന പരസ്യവാചകം. ഇത് മാത്രമല്ല, ആ ജ്യൂസ് പാക്കറ്റിന് പുറത്ത് ഒരു ആണ്‍കുട്ടിയുടെ ചിത്രവും നല്‍കിയിരിക്കുന്നു. ഇത് കണ്ട പെണ്‍കുട്ടി തന്റെ പിതാവിനോട് ചോദിച്ചു 'ഈ ജ്യൂസെല്ലാം ഉണ്ടാക്കിയിരിക്കുന്നത് ആണ്‍കുട്ടികള്‍ക്ക് വേണ്ടിയാണോ? '
അതുകൊണ്ട് തന്നെ ആ ജ്യൂസ് കഴിക്കാന്‍ പെണ്‍കുട്ടി വിസ്സമതിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പിതാവിനും കാര്യത്തിന്റെ ഗൗരവം വ്യക്തമായി, ഉടന്‍തന്നെ പിതാവ് മൃഗംഗ മജൂംദാര്‍ വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്കെഴുതി.,
വിഷയത്തില്‍ ഇടപെടുമെന്ന് മേനക ഗാന്ധി കുട്ടിക്കും പിതാവിന് ഉറപ്പു നല്‍കി. ലിംഗ സമത്വം പുലര്‍ത്താത്ത ഭക്ഷ്യോത്പന്നങ്ങളുടെ പാക്കിങ് ഗൗരവതരമെന്നും മേനകഗാന്ധി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."