പഞ്ചിങ് ഏര്‍പ്പെടുത്തിയാല്‍ ഒരുമന്ത്രിക്കും ശമ്പളം കിട്ടില്ല: ചെന്നിത്തല
കണ്ണൂര്‍: പഞ്ചിങ് ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാനത്ത് ഒരു മന്ത്രിക്കുപോലും ശമ്പളത്തിന് അര്‍ഹതയുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കെ.പി.എസ്.ടി.എയുടെ സംസ്ഥാന സമ്മേളനത്തിലെ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോറംതികയാതെ ഒരു മന്ത്രിസഭായോഗം പിരിച്ചുവിടേണ്ടി വന്നത് കേരള ചരിത്രത്തിന്റെ ദുര്യോഗമാണ്. ഭരണകക്ഷി സംഘടന പറയുന്ന കാര്യങ്ങള്‍ക്ക് അടിയില്‍ ഒപ്പിടുകയെന്നത് മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പണി. ധനമന്ത്രിയാണെങ്കില്‍ എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന കൃതിയിലെ മായാലോകത്ത് വിലസുന്ന കഥാപാത്രത്തെപോലെയാണ് പ്രവര്‍ത്തിക്കുന്നത്.
വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച എന്നിവയെല്ലാം കേരളത്തെ പിന്നോട്ടടിപ്പിക്കുകയാണ്. കടംവാങ്ങുന്നതിന്റെ എല്ലാ പരിധിയും കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികനിലയെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാന്‍ ധനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിലെ ചെലവുകൂടി വരുമാനംകുറഞ്ഞു.
വാണിജ്യ നികുതിപോലും പരിതാപകരമായ നിലയിലാണ്. ഇതിന്റെ ഏറ്റവും വലിയ കാരണം മന്ത്രിസഭയുടെ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണക്കാരില്‍ ഒന്നാംപ്രതി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."