HOME
DETAILS
MAL
പെരിന്തല്‍മണ്ണ- മാനത്ത്മംഗലം- കക്കൂത്ത് ബൈപാസ് റോഡിന് 48 ലക്ഷം രൂപ അനുവദിച്ചു
backup
February 17 2017 | 06:02 AM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ- മാനത്ത്മംഗലം- കക്കൂത്ത് ബൈപാസ് റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിനായി 48 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. കൂടാതെ പെരുമ്പിലാവ്- നിലമ്പൂര്‍ റോഡിലെ മാനത്ത്മംഗലം ബൈപാസ് ജങ്ഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഈ രണ്ടു പ്രവര്‍ത്തനങ്ങളും വളരെ അടിയന്തിര പ്രാധാന്യത്തോടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പണി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."