26.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്ഥിരം തടയണയ്ക്ക് ചോര്‍ച്ച
കാളികാവ്: നിര്‍മാണം പൂര്‍ത്തിയാക്കി മൂന്ന് മാസം തികയുംമുമ്പ് തടണ ഒഴുകിപ്പോയ കല്ലാമൂലയില്‍ വെള്ളക്ഷാമത്തിന് പരിഹാരമായില്ല. രണ്ടുവര്‍ഷം മുമ്പാണ് ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലാമൂല അങ്ങാടിക്ക് സമീപം 26.5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥിരം തടയണ നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരരംഗത്തിറങ്ങിയ ഉടനെ ചെറിയ മഴവെള്ളപ്പാച്ചിലില്‍ തടയണ ഒഴുകി പോവുകയും ചെയ്തു. നിര്‍മാണത്തിലെ അപാകമാണ് തടയണ പൊളിയാന്‍ കാരണമായത്. വെള്ളം കെട്ടി നിര്‍ത്തുന്നതിന് സ്ഥിരസംവിധാനം എന്ന നിലയിലാണ് ഹാഡ പദ്ധതിയില്‍ തടയണ നിര്‍മിച്ചത്.
വേനല്‍ തുടങ്ങിയതോടെ വെള്ളക്ഷാമം രൂക്ഷമായ കല്ലാമൂലയില്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. പുഴയില്‍ സ്ഥിരം സംവിധാനത്തോടെയുള്ള തടയണയുള്ളതിനാല്‍ താല്‍ക്കാലിക മാര്‍ഗം സ്വീകരിക്കുന്നതിനും തടസമായിട്ടുണ്ട്. പദ്ധതിയിലെ ക്രമക്കേടിനെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല വെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിക്കുന്നുമില്ല.
പുഴകളും കാട്ടുചോലകളും ഉള്‍പ്പടെയുള്ള ജലസ്രോതസുകള്‍ വറ്റിയ മലയോരത്ത് വെള്ളക്ഷാമം രൂക്ഷമാണ്. തടയണ ഒഴിക്കില്‍പ്പെട്ടതോടുകൂടി കൂടുതല്‍ പ്രശ്‌നമായിട്ടുണ്ട്. പുഴയുടെ സ്വഭാവികത നഷ്ടപ്പെട്ടതിനാല്‍ പതിവിലും നേരത്തെ വറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."