ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അണ്ണാ ഡി.എം.കെ പ്രിസീഡിയം ചെയര്മാന്
ചെന്നൈ: വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്മാന് ഇ. മധുസൂദനന്. ശശികലയുടെ അനന്തരവന് ടി.ടി.വി ദിനകരനെയും എസ് വെങ്കടേഷിനെയും ശശികലയ്ക്കൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.
ടി.ടി.വി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഇ മധുസൂദനന് പറഞ്ഞു. ഭരണഘടനപ്രകാരം അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമേ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയുകയുള്ളു വെന്നും അദ്ദേഹം പറഞ്ഞു.
പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയതോടെ ശശികല മധുസൂദനനെ പ്രസീഡിയം ചെയര്മാന് സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
അണ്ണാഡിഎംകെയില്‍ അവകാശവാദം ഉന്നയിച്ച് ഇരുപക്ഷവും പുറത്താക്കല്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."