HOME
DETAILS

മഴക്കാലക്കെടുതി: നഷ്ടപരിഹാരം 48 മണിക്കൂറിനുള്ളിലെന്ന് മന്ത്രി

  
backup
May 31 2016 | 04:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf

കോട്ടയം: മഴക്കാലത്ത് പ്രകൃതിദുരന്തമോ അനിഷ്ട സംഭവങ്ങളോ മൂലം വീടുകള്‍ക്ക് കേടുപാടോ മറ്റ് നഷ്ടങ്ങളോ  സംഭവിക്കുന്ന വ്യക്തികള്‍ക്ക് 48 മണിക്കൂറിനുളളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. കോട്ടയം  ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരിക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ നടന്ന് 24 മണിക്കൂറിനുളളില്‍ വില്ലേജ് ഓഫീസറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ റിപ്പോര്‍ട്ട് നല്‍കണം. കാലവര്‍ഷ മുന്നൊരുക്കം സംബന്ധിച്ച ജില്ലാതല ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു  അദ്ദേഹം.
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനും അടുത്ത ദിവസങ്ങളിലും റോഡുകളിലും സ്‌കൂളുകള്‍, ആശുപത്രികള്‍, ഇതര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും തീവ്ര പരിസര ശുചീകരണം നടത്തണം. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി മൂലം രോഗികള്‍ അധികമായെത്താന്‍ സാധ്യതയുള്ളതിനാല്‍ സുസജ്ജമായ അടിസ്ഥാന സൗകര്യവും മരുന്നുകളും ഉറപ്പുവരുത്തണം.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഇവിടങ്ങളില്‍ ഉറപ്പുവരുത്തണം. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ക്ക് ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുതല ശുചീകരണവും മറ്റ് ആരോഗ്യ പ്രവര്‍ത്തനങ്ങളും നടത്തണം. ഇതിന് വാര്‍ഡിന് 25000 രൂപ വീതം നല്‍കും - മന്ത്രി പറഞ്ഞു. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരണം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മഴക്കാലത്ത് ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവ സംബന്ധിച്ച വിവരം നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെയുള്ള സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കണം. പി.ഡബ്ല്യൂ.ഡി റോഡരുകിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖിരങ്ങളും മുറിച്ചു മാറ്റുന്നതിന് ആര്‍.ഡി.ഒമാര്‍ നടപടി സ്വീകരിക്കണം. കൊതുക് നിവാരണത്തിന് ആവശ്യമായ ഇടങ്ങളില്‍ ഫോഗിംഗിന് മരുന്നും ഉപകരണങ്ങളും തയ്യാറാക്കണം.  
മെഡിക്കല്‍ കോളജിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികളെക്കുറിച്ച് മന്ത്രി ആരാഞ്ഞു. ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും 50 ലക്ഷം രൂപ ഇതിനോടകം അടച്ച് കഴിഞ്ഞതായും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബ് അറിയിച്ചു.
മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് സുരേഷ്‌കുറുപ്പ് എം.എല്‍.എ പ്രതിനിധി അറിയിച്ചു. റോഡ് പണി നടക്കുന്ന സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ താഴ്ന്നു കിടക്കുന്നിടത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ.ംഎല്‍.എ ആവശ്യപ്പെട്ടു.
 കിടത്തിചികിത്സയ്ക്ക് ആവശ്യത്തിന് പാരാമെഡിക്കല്‍ ജീവനക്കാരെ ഉറപ്പുവരുത്തണമെന്നു അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിലിലും പ്രകൃതിക്ഷോഭത്തിലും അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പി.സി. ജോര്‍ജ്ജ് എം.എല്‍.എ ആവശ്യപ്പെട്ടു.
റോഡിലെ സൈന്‍ ബോര്‍ഡുകള്‍ മാഞ്ഞുപോയിട്ടുളളതും മരങ്ങളാല്‍ മറയ്ക്കപ്പെട്ടിട്ടുളളതും മഴക്കാലത്ത് അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുളളതിനാല്‍ പിഡബ്യൂഡി ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഡോ.എന്‍. ജയരാജ് എംഎല്‍എ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കൂടുതല്‍ എസ്.സി കോളനികളുളള കുറിച്ചി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രാത്രികാലത്തും ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്ന്  സി.എഫ്. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. പ്രധാന റോഡുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇടറോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കമ്പികളില്‍ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകളും വെള്ളത്തില്‍ ചാഞ്ഞുകിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകടം സൃഷ്ടിക്കാവുന്ന സാഹചര്യമുണ്ടെന്ന് സി. കെ ആശ എം.എല്‍.എ അഭിപ്രായപ്പെട്ടു. പുനരധിവാസ കേന്ദ്രങ്ങള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി സതീഷ് ബിനോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ,് ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് പ്ലാക്കിത്തൊട്ടില്‍, എഡിഎം പി. അജന്ത കുമാരി,  ആര്‍ഡിഒമാരായ സി.കെ. പ്രകാശ്, ജി രമാദേവി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago