HOME
DETAILS
MAL
കേസുമായി മുന്നോട്ടുപോയാല്‍ ബാറുകള്‍ തുറക്കാമെന്ന് സി.പി.എം ഉറപ്പുനല്‍കി: ബിജു രമേശ്
backup
February 13 2018 | 10:02 AM
തിരുവനന്തപുരം:കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ബിജു രമേശ്. കേസുമായി മുന്നോട്ടുപോയാല്‍ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.
ബാര്‍കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍ എല്‍ഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്നും ബിജു രമേശ് പറഞ്ഞു. കെ.എം മാണിയും സി.പി.എമ്മും തമ്മില്‍ കൈകോര്‍ക്കാന്‍ നീക്കം നടത്തുമ്പോഴാണ് ബാര്‍ വിഷയത്തില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."