കൊലവിളി മുദ്രാവാക്യം പരിശോധിക്കും; പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് പി.ജയരാജന്
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്. സംഭവത്തില്‍ പങ്കില്ലെന്ന് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കും.
കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസും സി.പി.എമ്മുമായി വ്യാപകമായ തര്‍ക്കങ്ങളൊന്നും നിലനില്ക്കുന്നില്ല. പ്രദേശത്ത് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ എന്തിന്റെ പേരിലായാലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. കൊലവിളി മുദ്രാവാക്യവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണ്. കണ്ണൂരില്‍ ചുവപ്പ് ഭീകരതയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സംഘ്പരിവാറിന്റേതാണെന്നും പി. ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."