ചര്‍ച്ചകള്‍ക്കായി വിദേശ രാഷ്ട്രത്തലവന്മാര്‍ കൂട്ടതോടെ എത്തുന്നു; വിളിച്ചോതുന്നത് സഊദിയുടെ ശക്തി
റിയാദ് : വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശ രാഷ്ട്രനേതാക്കള്‍ കൂട്ടത്തോടെ രാജ്യത്തെത്തുന്നത് സഊദിയുടെ നിലപാടുകള്‍ക്ക് ശക്തി പകരുന്നു. വിവിധ മേഖലകളിലെ മുഖ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അവഗണിക്കാനാവാത്ത ശക്തിയായി സഊദി മാറുന്നുവെന്നതിന് തെളിവാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട് . സിറിയയിലെ ആഭ്യന്തര പ്രശ്‌നം ,യമനിലെ സമാധാന ചര്‍ച്ചകള്‍ ,ഇറാഖിലെ സൈനിക നടപടി തുടങ്ങി പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ മുഖ്യ നായകത്വം വഹിക്കാന്‍ സഊദി പ്രാപ്തമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .
വിവിധ ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ തലവന്‍ ഫെഡാരിക മോഗ് റിനി കഴിഞ്ഞ ദിവസം ജിദ്ദയിലെത്തി. മുതിര്‍ന്ന സഊദി നേതാക്കളുമായും ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല സയാനിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. റിയാദില്‍ വെച്ച് സഊദി യൂറോപ്യന്‍ യൂണിയന്‍ ഉച്ച കോടിയും നടക്കുമെന്ന് അംബാസിഡര്‍ അദം കുലാച് വ്യക്തമാക്കി. കൂടാതെ വിഷന്‍ 2030 നെ കുറിച്ചും ചര്‍ച്ചകള്‍ നടത്തും.
ഇറ്റാലിയന്‍ വിദേശ കാര്യ മന്ത്രി പോളോ ജെന്റിലോണി നാളെ സഊദിയിലെത്തുന്നുണ്ട്. സിറിയ ,ലിബിയ ,യമന്‍ ,വിഷന്‍ 2030 , അഭയാര്‍ഥികളുമായി യൂറോപ്പിലെ പ്രതിസന്ധി , എന്നീ വിഷയങ്ങളില ചര്‍ച്ചകള്‍ നടക്കുമെന്ന് ഇറ്റാലിയന്‍ അംബാസിഡര്‍ ലൂസ്സ ഫെറാരി റിയാദില്‍ വ്യക്തമാക്കി. കൂടാതെ അടുത്ത ദിവസങ്ങളിലായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും രാജ്യത്തെത്തുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഫിലിപ് ഹേമണ്ടും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ചെയ്തു വരികയാണ്. കഴിഞ്ഞയാഴ്ച അമേരിക്കന്‍ വിദേശ കാര്യ മന്ത്രി ജോണ്‍ കെറിയും സഊദിയില്‍ എത്തി മുതിര്‍ന്ന നേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ മേഖലയിലെ മുഖ്യ ശക്തിയായി സഊദി വളര്‍ന്നുവരുന്നതിനു തെളിവാണ് ലോകത്തെ വന്‍ ശക്തികള്‍ സഊദിയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."