ദാറുല്‍ ഹസനാത്ത് സനദ്ദാന സമ്മേളനം ഇന്ന്
കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജിന്റെ രണ്ടാം സനദ്ദാന സമ്മേളനം ഇന്ന് രാത്രി ഏഴിന് ഹസനാത്ത് നഗരിയില്‍ നടക്കും. ദാറുല്‍ ഹസനാത്തിലെ പത്തുവര്‍ഷത്തെ മതഭൗതിക വിദ്യാഭ്യാസത്തിന് പുറമെ ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദം (ഹുദവി) കരസ്ഥമാക്കിയ 21 യുവ പണ്ഡിതര്‍ക്ക് മൗലവി ഫാളില്‍ അല്‍ ഹസനവി ബിരുദവും ദാറുല്‍ ഹസനാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ 18 ഹാഫിളീങ്ങള്‍ക്കുള്ള ബിരുദവും സനദ്ദാന സമ്മേളനത്തില്‍ നല്‍കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനവും സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനവും നിര്‍വഹിക്കും. സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനാവും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ്ദാന പ്രഭാഷണവും പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സയ്യിദ് അലി ബാഅലവി തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, എം.എല്‍.എമാരായ കെ.എം ഷാജി, ഇ.പി ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി സംസാരിക്കും. ഉച്ചക്ക് 3ന് അലുംനി മീറ്റ് ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ ഉദ്ഘാടനം ചെയ്യും. 4ന് സയ്യിദ് അലി ബാഅലവി തങ്ങള്‍ സ്ഥാനവസ്ത്ര വിതരണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി ഏഴിന് ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. 16, 17 തിയതികളില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദിവസമായ 18ന് സ്വലാത്ത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനാ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. അന്‍വര്‍ ഹുദവി പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ഹസനാത്ത് വാര്‍ഷിക പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്നലെ പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തി. മൊയ്തു മൗലവി മക്കിയാട്, സൂപ്പി ഹാജി, കെ.ടി ശറഫുദ്ദീന്‍ ഹാജി, മൊയ്തു നിസാമി, അഷ്‌റഫ് ഫൈസി പഴശ്ശി, ശഫീഖ് മാങ്കടവ്, ശുക്കൂര്‍ ഹാജി കോയ്യോട്, സുബൈര്‍ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി കണ്ണപുരം, ഷാഹുല്‍ ഹമീദ് മാലോട്ട്, എം.പി ഇസ്മാഈല്‍ മാങ്ങാട്ട്, കബീര്‍ കണ്ണാടിപ്പറമ്പ്, ബി. യൂസുഫ് നിടുവാട്ട്, അബ്ദുറഹ്മാന്‍ പള്ളിക്കണ്ടി, സൂപ്പി ഹാജി, ശുക്കൂര്‍ ഹാജി കോയ്യോട്, സുബൈര്‍ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി കണ്ണപുരം, കെ.പി അബ്ദുസത്താര്‍ ഹാജി അത്താഴക്കുന്ന്, ഇസ്മാഈല്‍ ഹാജി മാങ്കടവ്, എ.ടി മഹ്മൂദ് ഹാജി, പോക്കര്‍ ഹാജി പള്ളിപ്പറമ്പ്, ശരീഫ് ബാഖവി, ഇ.വി അബ്ദുസ്സലാം, ഷാഹുല്‍ ഹമീദ് മാലോട്ട്, എം.പി ഇസ്മാഈല്‍ മാങ്ങാട്ട്, ബി. യൂസുഫ് നിടുവാട്ട്, അബ്ദുറഹ്മാന്‍ പള്ളിക്കണ്ടി സംസാരിച്ചു.
പ്രവാസി സംഗമം പി.എം മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. ഇ.വി ആബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. കെ.പി ആലിക്കുഞ്ഞി, കെ.എസ് സ്വഫ്‌വാന്‍ ഹുദവി, എ.പി ബൈത്തു നാറാത്ത്, സൈഫുദ്ദീന്‍ നാറാത്ത്, എം.ടി മുഹമ്മദ്, കെ.ടി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദു റസാഖ് പുതിയതെരു, പി.പി ഹമീദ്, നൂഹ് കെ.പി, നവാബ് കണ്ണാടിപ്പറമ്പ്, നസീര്‍ ആറാംപീടിക, നൗഫീര്‍ കമ്പില്‍, ഫാസില്‍ കൊട്ടിച്ചാല്‍, ഷാഫി കെ.പി, യഅ്ഖൂബ് കെ.സി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."