HOME
DETAILS

കിഴവന്മാര്‍ മാത്രം പാര്‍ക്കുന്ന ഗ്രാമം

  
backup
February 14, 2018 | 2:15 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

നിക്കോസിയ: 89കാരനായ ഇയോസിഫ് സ്‌കോര്‍ദിസ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഫേയുടെ ബാല്‍ക്കണിയില്‍ ചെന്നിരിക്കുമ്പോള്‍ ചുറ്റും കനത്ത നിശബ്ദതയായിരുന്നു. ഇടക്കിടക്കു കുറുകിക്കൊണ്ടിരുന്ന പക്ഷികള്‍ മാത്രമാണ് ആ നിശബ്ദതയ്ക്ക് ഇളക്കം സൃഷ്ടിച്ചത്. വലതുഭാഗത്തേക്കു തിരിഞ്ഞ് ഇയോസിഫ് പടുവൃദ്ധരായ ഒരു കൂട്ടത്തെ കാണിച്ചുതന്നു. ചുരുങ്ങിയത് 60 വയസെങ്കിലും പിന്നിട്ടവരാണ് എല്ലാവരും. മാര്‍പാപ്പമാരുടെയും ലബനാന്‍ നേതാക്കളുടെയും പോസ്റ്ററുകള്‍ പതിച്ച ചുമരുകള്‍ക്കുള്ളില്‍ ചീട്ടുകളിയില്‍ വ്യാപൃതരായിരുന്നു അവര്‍. അല്‍പം കാപ്പി നുണഞ്ഞ് ഇയോസിഫ് അവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:''ആ കാണുന്നവരാണ് ഈ നാട്ടിലെ യുവാക്കള്‍.''
മധ്യധരണ്യാഴിയുടെ കിഴക്കന്‍ ദ്വീപരാജ്യമായ സൈപ്രസിലെ കോര്‍മാകിതിസില്‍നിന്നുള്ള ഇയോസിഫിന്റെ വാക്കുകള്‍ അതിശയോക്തിപരമല്ല. സൈപ്രസിന്റെ വടക്കുപടിഞ്ഞാറിലുള്ള മലയോര ഗ്രാമമാണ് കോര്‍മാകിതിസ്. കത്തോലിക്കന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപവിഭാഗമായ മാരോനൈറ്റുകളുടെ അധിവാസമേഖലയാണിത്. മാരോനൈറ്റുകള്‍ വംശനാശഭീഷണിയുടെ നിഴലിലാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. തങ്ങളുടെ സമൂഹത്തിന് ഇനി അധികം ഭാവിയില്ലെന്ന ആശങ്കയാണ് ഈ നാട്ടുകാര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത്.
ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നത്തെ സിറിയ, ലബനാന്‍ ഭാഗങ്ങളില്‍നിന്ന് സൈപ്രസിലേക്കു കുടിയേറിയവരാണ് ഇവരുടെ പ്രപിതാക്കള്‍. ക്രിസ്തുവിന്റെ ഭാഷയായ അരമായയുടെ ശക്തമായ സ്വാധീനമുള്ള ഒരുതരം അറബി ഭാഷയാണു സംസാരഭാഷ. മിക്കവരും ഗ്രീക്കു ഭാഷയിലും നന്നായി സംസാരിക്കും. അരനൂറ്റാണ്ടു മുന്‍പു വരെ ഇവിടെ 2,000ത്തോളം മാരോനൈറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1974ല്‍ ഗ്രീസിന്റെ പിന്തുണയോടെ തുര്‍ക്കി നടത്തിയ സൈനിക നടപടിയില്‍ സൈപ്രസിനെ രണ്ടായി വിഭജിച്ചു. വടക്കുഭാഗം തുര്‍ക്കിയും തെക്കു ഭാഗം ഗ്രീസും പങ്കിട്ടെടുത്തു. വടക്കന്‍ മേഖലയിലെ നാല് ഗ്രാമങ്ങളിലായി കഴിഞ്ഞിരുന്ന മാരോനൈറ്റുകളുടെ സാമൂഹിക ജീവിതത്തില്‍ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
തുര്‍ക്കി ഇവരുടെ സംസ്‌കാരത്തിലും ആചാരങ്ങളിലും ഇടപെടാന്‍ തുടങ്ങിയതോടെ 80 ശതമാനവും തെക്കുഭാഗത്തേക്കു കൂട്ട പലായനം നടത്തി. നൂറുകണക്കിനു പേര്‍ ഗ്രാമത്തില്‍തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.
അധികം വൈകാതെ ഗ്രാമത്തിലെ ഏക സ്‌കൂളും അടച്ചുപൂട്ടി. യുവാക്കള്‍ ഇവിടെ ഭാവിയില്ലെന്നു കണ്ടു മറ്റു ഭാഗങ്ങളിലേക്കു കുടിയേറി. ഇപ്പോള്‍ സൈപ്രസില്‍ മൊത്തത്തില്‍ 6,000 മാരോനൈറ്റുകളുണ്ടെങ്കിലും 120 പേര്‍ മാത്രമാണ് കോര്‍മാകിതിസില്‍ അവശേഷിച്ചിരിപ്പുള്ളത്. പടുവൃദ്ധന്മാരായ ഇവരില്‍ ആര്‍ക്കും കാര്യമായ ജീവിതവരുമാനമോ മറ്റു ജീവിതമാര്‍ഗങ്ങളോ ഇല്ല.
ഓരോ ആഴ്ചയും വാഹനങ്ങളുമായി എത്തുന്ന യു.എന്‍ സംഘമാണ് ഇവര്‍ക്കു വേണ്ട ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നത്. 196ലെ സൈപ്രസ് ഭരണഘടന പ്രകാരം മാരോനൈറ്റുകളെ മതവിഭാഗമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെ ന്യൂനപക്ഷ പദവി നല്‍കിയിട്ടില്ലെന്ന് 20 വര്‍ഷമായി തെരഞ്ഞെടുപ്പിലൂടെയല്ലാതെ സമുദായത്തെ സൈപ്രസ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന ഹാജി റോസോസ് പറഞ്ഞു.
(കടപ്പാട്: അല്‍ജസീറ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  14 days ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  14 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  14 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  14 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  14 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  14 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  14 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  14 days ago