മാര്‍ക് ക്ലാറ്റന്‍ബര്‍ഗ് സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ റഫറിമാരുടെ തലവന്‍
ദമാം: പ്രമുഖ റഫറിയും ഇംഗ്ലീ് പ്രീമിയര്‍ ലീഗിലെ റഫറിമാരുടെ കൂട്ടായ്മയായ പ്രൊഫഷണല്‍ ഗെയിം മാച്ച് ഒഫിഷ്യല്‍സ് ലിമിറ്റഡിലെ (പി.ജി.എം.ഒ.എല്‍) അമരക്കാരനുമായിരുന്ന മാര്‍ക് ക്ലാറ്റന്‍ബര്‍ഗ് സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ റഫറിമാരുടെ തലവനാകുന്നു.
വ്യാഴാഴ്ച സഊദിയിലെത്തിയ അദ്ദേഹം ഉടന്‍ തന്നെ ചുമതലയേല്‍ക്കും. സഊദി ഫെഡറേഷന്‍ റഫറിമാരുടെ തലവനായിരുന്ന ഹോവാര്‍ഡ് വെബ്ബിനു പകരമായാണ് ക്ലാറ്റന്‍ബര്‍ഗ് സ്ഥാനമേല്‍ക്കുന്നത്. 1993 മുതല്‍ റഫറിയിങ് രംഗത്ത് സജീവമായ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സും പോര്‍ച്ചുഗലുമായി നടന്ന യൂറോ കപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ചത് ക്ലാറ്റന്‍ബര്‍ഗ് ആണ്. 2016 യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ മാഡ്രിഡ് മത്സരം, ക്രിസ്റ്റല്‍ പാലസ്- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.എ കപ്പ് ഫൈനല്‍ എന്നിവയും അദ്ദേഹം നിയന്ത്രണിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ച ക്ലാറ്റന്‍ബര്‍ഗിനെ തേടി ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നു അവസരങ്ങള്‍ എത്തിയിരുന്നു.
പ്രതിവര്‍ഷം ഒരു ദശലക്ഷം പൗണ്ടണ്ട് നല്‍കാമെന്ന ചൈനീസ് ഫുട്‌ബോള്‍ ഫെഡറേഷന്റെ വാഗ്ദാനം നിരസിച്ചാണ് അദ്ദേഹം സഊദിയിലേക്ക് എത്തുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബ്രിട്ടനില്‍ വന്‍ കോലാഹലമാണു സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."