HOME
DETAILS
MAL
വിദേശ വനിതയെ പീഡിപ്പിച്ച കേസ്: വൈദികന് ഒളിവില്‍
backup
February 15 2018 | 19:02 PM
കടുത്തുരുത്തി: ബ്രിട്ടീഷ് പൗരത്വമുള്ള വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദികന് ഒളിവില്‍. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്ക്കുംതടത്തില് (44) ആണ് ഒളിവില്‍
പോയത്.
ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. അതേ സമയം, വൈദികനെ പുറത്താക്കിയതായി പാലാ രൂപത അറിയിച്ചു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം 42 കാരിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. വികാരിയുടെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയിലെത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ വച്ചും കൂടാതെ പലസ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതി പൊലിസിന് നല്കിയ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."