തിരുവല്ലത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം; ഏഴുപേര്‍ക്ക് പരുക്ക്
കോവളം: തിരുവല്ലത്ത് ഡി.വൈ.എഫ്.ഐ ബി.ജെ.പി.സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പി.കെ.എസ് തിരുവല്ലം ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി കുമാറിനാണ് സാരമായി പരുക്കേറ്റത്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കിഷോര്‍, ആദര്‍ശ്, വിഷ്ണു, രഞ്ചിത്ത്, കാര്‍ത്തിക് എന്നിവരെ പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിലും ബി.ജെ.പി.പ്രവര്‍ത്തകയായ വത്സലയെ ബി.എന്‍.വി.ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവല്ലം നെല്ലിയോട് ദേവി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ തിരുവല്ലം ഭാഗത്തെ കടകളില്‍ പിരിവ് നടത്തി. ഇത് ചോദ്യം ചെയ്യാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെത്തിയതാണ് സംഘര്‍ഷത്തിനു കാരണമായത്. വൈകിട്ട് അഞ്ചു മണിയോടെ മടത്തു നട ഭാഗത്ത് വച്ച് നടന്ന ആക്രമണത്തിലാണ് ഷാജികുമാറിനും വത്സലയ്ക്കും പരുക്കേറ്റതെന്ന് പൊലിസ് പറഞ്ഞു.ഫോര്‍ട്ട് എ.സി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."