നടിയ്‌ക്കെതിരെ നടന്ന ആക്രമണം; സമൂഹം പ്രതികരിക്കണമെന്ന് ഷീനാഷുക്കൂര്‍
കോട്ടയം: ഒരു നടിക്ക് പോലും സൈ്വര്യമായി യാത്രചെയ്യാന്‍ അനുവദിക്കാത്ത രീതിയിലേക്ക് സാഹചര്യം മാറുന്നത് ആശങ്കാകരമാണെന്ന് എം.ജി സര്‍യകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ ഷീനാഷുക്കൂര്‍. കോട്ടയം ഗവ.കോളജ് അലുംമിനി ആസോസിയേഷന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇത്തരം നടപടികള്‍ കേരളീയ സമൂഹത്തില്‍ ഇനി ഉണ്ടായിക്കൂടാ. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനിരയാവുന്ന സ്ത്രീകളെ കുറ്റപ്പെടുത്താനാണ് പലരും തയാറാവുന്നത്. അവള്‍ എന്തിനാണ് ആ സമയത്ത് തനിച്ച് യാത്രചെയ്തതെന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഇരകളെ തേജോവധം ചെയ്യുന്നതരത്തിലേക്ക് അത്തരം സംഭവങ്ങളെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സപ്പല്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. വിവിധ രംഗങ്ങളില്‍ പുരസ്‌ക്കാരം നേടിയവരെയും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. നാക് ഗ്രേഡ് വണ്‍ പദവി നേടിയ കോളജിനുള്ള പുരസ്‌ക്കാരം പ്രിന്‍സിപ്പല്‍ ഏറ്റുവാങ്ങി.
അസോസിയേഷന്‍ പ്രസിഡന്റ് കെ പുഷ്പനാഥ് , അഡ്വ. വി.ബി ബിനു, നഗരസഭാംഗം അരുണ്‍ഷാജി , കോളജ് യൂനിയന്‍ ചെയര്‍മാന്‍ അനന്തു പി സാജന്‍, രാജീവ് പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."