ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ല; ചെയ്യാനുള്ളതെല്ലാം ചെയ്തു: ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് എ.കെ ശശീന്ദ്രന് സ്വകാര്യ ചാനലിനോട് പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസ്സുടമകള് നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും പത്താക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഉയര്‍ത്തണമെന്നുമായിരുന്നു ബസ് സര്‍വീസ് സംഘടനകളുടെ ആവശ്യം. എന്നാല്‍, ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും എട്ടാക്കി ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ചക്കകം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."