ശുഹൈബ് വധം: കൂട്ടത്തോടെ പരോള്‍ നല്കിയതു സംശയാസ്പദമെന്നു ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിനു മുന്‍പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്കിയതു സംശയാസ്പദമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ രേഖകളും ചെന്നിത്തല പുറത്തുവിട്ടു.
ശുഹൈബിന്റെ കൊലപാതകത്തിന് മുന്‍പായി 19 പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്കി. ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയും പരോള്‍ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
ശുഹൈബ് കൊലക്കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസമായിട്ടും പൊലിസിന് കഴിഞ്ഞിട്ടില്ല. സിപിഎം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടയല്ല. ഭീകരസംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് സിപിഎം കേരളത്തില്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
[embed]https://www.facebook.com/rameshchennithala/videos/1762448627146969/[/embed]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."