ഡല്‍ഹിയില്‍ 24 കാരി പീഡനത്തിനിരയായതായി പരാതി
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ 24കാരി പീഡനത്തിനിരയായതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ ഹാസ് ഖാസില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.
ഒരു പാര്‍ട്ടി കഴിഞ്ഞ് തനിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ വീട്ടില്‍ എത്തിക്കാമെന്ന വ്യാജേനയെത്തിയവരാണ് പീഡനത്തിനിരയാക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി പാര്‍ട്ടിക്ക് പോയത്. തിരികെ വരാനായി ടാക്സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ് രണ്ട് പേര് ഇവരുടെ അടുത്തെത്തുന്നത്.
തന്റെ കാര്‍ അല്പം അകലെ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂര്‍വം സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് പീഡനത്തിനിരയായ യുവതി രക്ഷപ്പെട്ട് പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തുനിന്നും പെണ്‍കുട്ടിയുടെ പേഴ്സ് കണ്ടെത്തി.എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."