കറുപ്പല്ല 'കളര്‍ഫുള്‍' ആണ് മൈം
'എല്ലാവരും ഇങ്ങനെ കളര്‍ഫുള്‍ ആകുമ്പോള്‍ നമ്മള്‍ മാത്രം നിറം മങ്ങരുതല്ലോ'കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുഖത്ത് വെളുത്ത ചായം പൂശി മൈം കളിച്ചിരുന്ന കാലം പോയി. ഓരോ കലോത്സവം പിന്നിടുമ്പോഴും മൈം മത്സരം കളര്‍ഫുള്ളാകുകയാണ്. വസ്ത്രധാരണത്തിലും മേയ്ക്കപ്പിലുമെല്ലാം നിരവധി പരീക്ഷണങ്ങള്‍. കറുപ്പില്‍ കുളിച്ചു പിറകില്‍ ചിലന്തിവലയുമായി ഒരു കൂട്ടര്‍, തെയ്യങ്ങളെ പോലെ മുഖത്തെഴുതി മറ്റുചിലര്‍. ദേഹമാസകലം നിറം തേച്ചു പിടിപ്പിച്ചു നായ്ക്കളെ പോലെ രൂപം മാറിയാണ് ഒരുടീം വേദിയിലെത്തിയത്.
വസ്ത്രങ്ങള്‍ കളര്‍ഫുള്ളാക്കിയാണ് ഭൂരിപക്ഷം ടീമുകളും എത്തിയത്. മുഖത്തെഴുത്തിനുമാത്രം മണിക്കൂറുകള്‍ എടുത്ത ടീമുകളുമുണ്ട്. സംസാരമില്ലാതെ ചലനങ്ങളിലൂടെ ആശയം ആസ്വാദകരില്‍ എത്തിക്കണം.
ഇതാണ് മൈം. ഇനി ഒന്നു കൂടി കേള്‍ക്കുക. മൈമില്‍ വസ്ത്രധാരണത്തിനു വല്ല മാര്‍ക്കുമുണ്ടോ. ഇല്ലേയില്ല. പിന്നെന്തിനാണ് ഇങ്ങനെ വസ്ത്രധാരണത്തിനും മേയ്ക്കപ്പിനുമായി പണം ചെലവഴിക്കുന്നതെന്നു ചോദിച്ചാല്‍ പരിശീലകര്‍ പറയുന്നത് ഒരേ മറുപടി.
'എല്ലാവരും ഇങ്ങനെ കളര്‍ഫുള്‍ ആകുമ്പോള്‍ നമ്മള്‍ മാത്രം നിറം മങ്ങരുതല്ലോ'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."