വനിതാ ടാക്‌സി: 1000 വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും
റിയാദ്: സഊദിയില്‍ വനിതകള്‍ക്കു ലൈസന്‍സ് നല്‍കുന്നതോടൊപ്പം ടാക്‌സി മേഖലയില്‍ വനിതകള്‍ രംഗത്തു വരുന്നതിന് ശക്തി പകരാനായി പരിശീലന നടപടികള്‍ ആരംഭിക്കാന്‍ അധികൃതര്‍ ഒരുങ്ങി.
വനിതകള്‍ക്ക് ടാക്‌സി ഓടിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച കരീം കമ്പനി തന്നെയാണ് പരിശീലനം നല്‍കാനും സന്നദ്ധമാണെന്ന് അറിയിച്ചത്. ഇതിനായി ആയിരം സഊദി വനിതകളുമായി ടാക്‌സി, ഡ്രൈവിങ് പരിശീലനത്തിന് കരീം കമ്പനി കരാറില്‍ ഏര്‍പ്പെട്ടു. നിലവില്‍ കരീം ടാക്‌സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ മുക്കാല്‍ ശതമാനത്തോളവും വനിതകളാണെന്നാണ് കണക്ക്.
മറ്റൊരു കമ്പനിയായ ഊബര്‍ ടാക്‌സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നവരിലും 80 ശതമാനം സ്ത്രീകളാണെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ വനിതാ ടാക്‌സികള്‍ക്ക് രാജ്യത്ത് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതര്‍. സ്വദേശി വനിതകള്‍ക്ക് ടാക്‌സി രംഗത്തേക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള സല്‍മാന്‍ രാജാവിന്റെ ചരിത്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 24 മുതലാണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."