HOME
DETAILS

പളനിസാമിയുമായി ലയിച്ചത് മോദിയുടെ നിര്‍ദേശപ്രകാരമെന്ന് പനീര്‍ശെല്‍വം

  
backup
February 17 2018 | 19:02 PM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b2%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d


ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന രാഷ്ട്രീയ ലയനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മോദിയാണെന്ന് വെളിപ്പെടുത്തല്‍. പളനി സാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും ഇടയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന ബി.ജെ.പിയുടെ വാദം ഇതോടെ പൊളിഞ്ഞു. പാര്‍ട്ടിയെ രക്ഷിക്കാനായി പളനി സാമിയുമായി ലയിക്കണമെന്ന് മോദി ആവശ്യപ്പെടുകയായിരുന്നുവെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
തേനിയില്‍ കഴിഞ്ഞ ദിവസം നടന്ന എ.ഐ.എ.ഡി.എം.കെയുടെ ഭാരവാഹികളുടെ യോഗത്തിലാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി കൂടിയായ പനീര്‍ശെല്‍വം ഇക്കാര്യം പറഞ്ഞത്.
തമിഴ്‌നാട് മന്ത്രിസഭയില്‍ അംഗമാകാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ താന്‍ മന്ത്രിയാവണമെന്ന് നിര്‍ബന്ധിച്ചത് മോദിയായാണ്. പ്രധാനമന്തിയുടെ നിര്‍ദേശപ്രകാരം മാത്രമല്ല, പാര്‍ട്ടിയുടെ നന്മക്കായാണ് പളനി സാമിയുമായി ലയിച്ചതെന്നുംഅദ്ദേഹം പറഞ്ഞു.
ജയലളിത തന്നെ നാലു തവണ എം.എല്‍.എ ആക്കിയതും രണ്ട് തവണ മുഖ്യമന്ത്രിയാക്കിയതും തനിക്കുള്ള അംഗീകാരമാണെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ജയലളിതക്കെതിരേ 2001, 2014 കാലങ്ങളില്‍ കേസ് വന്നപ്പോള്‍ പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രി. വ്യക്തമായ സ്വാധീനമില്ലാത്ത തമിഴ്‌നാട് രാഷ്ട്ീയത്തില്‍ ബി.ജെ.പി ഇടപെട്ടുവെന്നാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്.
പളനിസാമി- പനീര്‍ശെല്‍വം പാര്‍ട്ടി ലയനത്തെ സംബന്ധിച്ച് ആദ്യമായാണ് പരസ്യ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാരിലെ പാവകളാണ് ഇരു സഖ്യങ്ങളെന്ന് തമിഴ്‌നാട് പ്രതിപക്ഷ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് എ.ഐ.എ.ഡി.എം.കെ രണ്ടായി പിളരുന്നത്. ഇതില്‍ പളനിസാമി ശശികലയുടെ പക്ഷത്ത് നിലയുറപ്പിച്ചു. പനീര്‍ശെല്‍വം വിമതനായിരുന്നു.
പിന്നീട് രണ്ടുപേരും ഒന്നിക്കുകയും ശശികലയെയും ദിനകരനെയും എ.ഐ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago