HOME
DETAILS

ത്രിപുര: ഇടതിന് അഗ്‌നി പരീക്ഷ, ബി.ജെ.പിക്ക് അഭിമാന പോരാട്ടം

  
backup
February 17 2018 | 19:02 PM

%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%87%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%b0


അഗര്‍ത്തല: 25 വര്‍ഷമായി ത്രിപുര ഭരിക്കുന്ന ഇടത് സര്‍ക്കാരിന് അഗ്നിപരീക്ഷയാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പ്. ഇത്‌വരെ മുഖ്യ എതിരാളികളായി മാറാത്ത ബി.ജെ.പിയാണ് ഇടതിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
കേരളം കഴിഞ്ഞാല്‍ പിന്നെ അധികാരമുള്ള ത്രിപുര നഷ്ടപ്പെടുകയാണെങ്കില്‍ ഇടത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാവുമെന്ന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലെ തിരച്ചടികൂടിയാവും.
കൂടാതെ രാജ്യത്ത് ആദ്യമായാണ് ബി.ജെ.പിയും ഇടത് പാര്‍ട്ടിയും നേരിട്ട് എതിരിടുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരേ അഴിമതി ആരോപണങ്ങളൊന്നുമില്ലെങ്കിലും സംസ്ഥാനത്തെ തൊഴിലില്ലായ്മയും അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുമാണ് സര്‍ക്കാരിനെതിരേയുള്ള പ്രധാന ആരോപണം. എന്നാല്‍ ബി.ജെ.പിക്ക് ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നേറ്റ തിരിച്ചടി മായ്ക്കാന്‍ ത്രിപുരയില്‍ ജയം അനിവാര്യമാണ്.
പ്രധാനമന്ത്രി രണ്ട് തവണയാണ് പ്രചാരണത്തിനായി ത്രിപുരയിലെത്തിയത്. സംസ്ഥാനത്ത് നാല് റാലികളില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധനം ചെയ്തു. കൂടാതെ രാജ്യത്ത് ചിലഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ന്നിരിക്കുന്ന ഭരണകൂട വിരുദ്ധ വികാരങ്ങളെ എതിരിടാനും ബി.ജെ.പിയുടെ വിജയം അനിവാര്യമാണ്.
പ്രചാരണങ്ങളില്‍ ഭരണകക്ഷിയും മുന്നിട്ട് നിന്നിരുന്നു. സംസ്ഥാനത്തെ 50 റാലികളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പിന്തുണയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് എന്നിവരും എത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാനത്ത് വളര്‍ന്നതോടെ കോണ്‍ഗ്രസ് ശോഷിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചവര്‍ പലരും കൂട് മാറി വ്യത്യസ്ത പാര്‍ട്ടികളില്‍ ചേക്കേറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ ആറു പേര്‍ തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് ബി.ജെ.പിയിലേക്ക് മാറി.
കോണ്‍ഗ്രസുകാരായ നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഓഫറുകള്‍ മുന്‍നിര്‍ത്തിയാണ് പലരുടെയും പാര്‍ട്ടി മാറല്‍. 1977വരെയും പിന്നീട് 88-93വരെയും കൂട്ടുകക്ഷി മന്ത്രി സഭയുടെ ഭാഗമായി ത്രിപുര ഭരിച്ച കോണ്‍ഗ്രസിന്റെ അവസ്ഥ ഇന്ന് ദയനീയമാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago