നീരവ് മോദിയെ ആര്.ബി.ഐ ഗവര്‍ണറാക്കണമെന്ന് ശിവസേന
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കണമെന്ന് ശിവസേനയുടെ പരിഹാസം. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ വിള്ളല്‍ വീണതോടെ കേന്ദ്രത്തിനെതിരേ രൂക്ഷമായ ആക്രമണമാണ് ശിവസേന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്രത്തിനെ പരിഹസിച്ചുകൊണ്ട് ശിവസേന അഭിപ്രായപ്രകടനം നടത്തിയത്.
തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കളങ്കിതരായ വ്യവസായികളില്‍ നിന്ന് വന്‍തോതില്‍ പണം ലഭിക്കുന്നതുകൊണ്ടാണ് പി.എന്‍.ബിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.,ജെ.പിയും നീരവ് മോദിയെക്കുറിച്ച് സംസാരിക്കാത്തതെന്നും ശിവസേന ആരോപിക്കുന്നു.
നീരവ് മോദി ബാങ്ക് കൊള്ളയടിച്ചതിനെക്കുറിച്ച് നേരത്തെ തന്നെ ബി.ജെ.പി നേതാക്കള്‍ക്ക് അറിവുണ്ട്. ബി.ജെ.പിയുടെ സാമ്പത്തിക പുരോഗതിക്ക് എല്ലായ്പോഴും സഹായം നല്‍കിയത് നീരവ് മോദിയെപോലുള്ളവരാണെന്നും ശിവസേനാ നേതൃത്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."