പി.എന്‍.ബി തട്ടിപ്പ് ജാമ്യരേഖകള്‍ അനുവദിക്കാന്‍ പണംവാങ്ങിയതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്ന കേസില്‍ ബാങ്ക് ജീവനക്കാരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. വജ്രവ്യാപാരി നീരവ് മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയിലാണ് ജാമ്യ രേഖ നല്‍കിയിരുന്നതെന്നും ഓരോ തവണ ജാമ്യരേഖ അനുവദിക്കുന്നതിനും നിശ്ചിത തുക കമ്മീഷനായി ഈടാക്കിയിരുന്നുവെന്നും കേസില്‍ അറസ്റ്റിലായ മുന്‍ ജീവനക്കാര്‍ മൊഴിനല്‍കിയതായി സി.ബി.ഐ പറഞ്ഞു. വായ്പയുടെ നിശ്ചിതശതമാനം കമ്മീഷനായി സ്വീകരിച്ചിരുന്നുവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. പി.എന്‍.ബി മുന്‍ ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയുള്‍പ്പെടെ മൂന്നുപേരാണ് ഇതിനകം അറസ്റ്റിലായത്. ഇവരെ പൊലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരികയാണ്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗോകുല്‍നാഥ് ഷെട്ടിയാണ് നീരവ് മോദിക്ക് വന്‍കിട വ്യവസായികള്‍ക്കുള്ള പ്രത്യേക വായ്പ (ബയേഴ്‌സ് ക്രെഡിറ്റ്) നല്‍കിയതെന്നാണ് സി.ബി.ഐ പറയുന്നത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു. പി.എന്‍.ബി നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടര്‍ന്ന് 20ലേറെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുമായി അടുപ്പമുള്ളവരില്‍ ചിലരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ചില ബാങ്ക് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതായും സൂചനയുണ്ട്. പുതിയ എഫ്.ഐ.ആറില്‍ മെഹുല്‍ ചോക്‌സിയുടെ സ്ഥാപന മേധാവി മലയാളിയായ അനിയത്ത് ശിവരാമന്‍ നായരുടെ പേരും ഉണ്ട്.
ഇന്നലെ ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, പട്‌ന, ലഖ്‌നൗ, അഹമ്മദാബാദ്, ചെന്നൈ, ഗുവാഹതി, ഗോവ, ജയ്പൂര്‍, ജലന്ധര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലെ 45 സ്ഥലങ്ങളില്‍ പരിശോധനടന്നു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."