HOME
DETAILS

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണ പരമ്പര

  
backup
February 19 2018 | 02:02 AM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95-3



ഗസ്സ: ഫലസ്തീനിലെ ഗസ്സാ മുനമ്പില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. അതിര്‍ത്തിയില്‍ ഹമാസ് ആക്രമണം നടത്തി എന്ന് ആരോപിച്ചാണ് ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് ഇസ്‌റാഈല്‍ വ്യോമസേന റോക്കറ്റ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ട് ഫലസ്തീനി കൗമാരക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.
ഹമാസുമായി ബന്ധമുള്ള 18 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ഞായറാഴ്ച രാവിലെ വരെ നീണ്ടു.
2014ല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ മനുഷ്യക്കുരുതിക്കു ശേഷം നടന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഹമാസിന്റെ ആയുധപ്പുരകള്‍, സൈനിക പരിശീലന കേന്ദ്രങ്ങള്‍, നിരീക്ഷണകേന്ദ്രങ്ങള്‍, തുരങ്കപാതകള്‍ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗസ്സ സ്വദേശിയായ 17കാരനാണ്. ശനിയാഴ്ചയും ഇസ്‌റാഈല്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീനി കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
മൂന്ന് ഹമാസ് സൈനിക പരിശീലനകേന്ദ്രങ്ങള്‍ക്കും ഒരു മറ്റൊരു സംഘടനയുടെ ആസ്ഥാനത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
ഇസ്‌റാഈല്‍ വ്യോമാക്രമണത്തെ മിസൈല്‍വേധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗൈഡ്‌സ് അവകാശപ്പെട്ടു.
ശനിയാഴ്ച ഇസ്‌റാഈല്‍-ഗസ്സ അതിര്‍ത്തിയില്‍ ഹമാസ് നടത്തിയതായി പറയപ്പെടുന്ന ബോംബ് സ്‌ഫോടനത്തിനു തിരിച്ചടിയായാണ് ആക്രമണം നടന്നത്.
ഇതില്‍ നാല് ഇസ്‌റാഈല്‍ സൈനികര്‍ക്കു പരുക്കേറ്റിരുന്നു. ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇതിനു പിറകെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇതിനു ശേഷമാണ് ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്‌റാഈല്‍ വ്യോമസേന റോക്കറ്റ് വിക്ഷേപിച്ചത്. തിരിച്ചടി മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് ഹമാസ് ജനങ്ങളെ ഒഴിപ്പിച്ചിരുന്നതായി ഇസ്‌റാഈല്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago