ഹജ്ജ് നയം: കൃത്യമായ കണക്ക് നല്കാന് കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം
ന്യൂഡല്‍ഹി: പുതിയ ഹജ്ജ് നയം ചോദ്യംചെയ്തു കേരള ഹജ്ജ് കമ്മിറ്റി നല്കിയ ഹരജിയില്‍ കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി.
ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും വ്യക്തമാക്കുന്ന സത്യവാങ്മൂലം നാളെ തന്നെ സമര്‍പ്പിക്കണം. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കും പാര്‍ലമെന്റില്‍ വച്ച കണക്കും തമ്മില്‍ വൈരുധ്യമുണ്ടെന്ന കേരള ഹജ്ജ് കമ്മിറ്റി യുടെ വാദം ശരിവച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
സഊദി സര്‍ക്കാര്‍ അധികമായി അനുവദിച്ച സീറ്റുകള്‍ കൂടി ചേര്‍ത്താല്‍ ഈ വര്‍ഷം ഇനി 6244 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാര്‍ലമെന്റില്‍ കേന്ദ്രം വച്ച കണക്ക് ഇപ്രകാരം ആണ്. ഈ സീറ്റുകള്‍ അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ക്ക് അനുവദിക്കണം എന്നയിരുന്നു കേരളത്തിന്റെ വാദം.
എന്നാല്‍ ഇത്തരത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നില്ലന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തിനായി ഹജ്ജ് നയത്തില്‍ മാറ്റം സാധ്യമല്ല. ഭരണ ഘടന കേരളത്തിന് പ്രത്യേക അധികാരം നല്‍കുന്നില്ല എന്നും കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്ററല്‍ ജനറല്‍ പിങ്കി ആനന്ദ് ചൂണ്ടിക്കാട്ടി. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."