ആരോഗ്യനില വഷളായി: മഅ്ദനിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും
ബംഗളൂരു: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഅ്ദനിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പ്രമേഹം അനിയന്ത്രിതമായി മൂര്‍ഛിക്കുകയും ഇരുകൈകളുടെയും പ്രവര്‍ത്തനക്ഷമത കാര്യമായ നിലയില്‍ കുറയുകയും, നിരന്തരമായി ശക്തമായ തലവേദന അനുഭവപ്പെടുകയുമാണിപ്പോള്‍.
ബംഗളൂരു നഗരത്തിലെ പ്രമുഖ സ്വാകാര്യ ആശുപത്രിയായ എം.എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മഅ്ദനിയെ പ്രവേശിപ്പിക്കുക. കഴിഞ്ഞ ആഴ്ച മഅ്ദനിയെ പരിശോധിച്ച സൗഖ്യ ഹോളിസ്റ്റിക് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരം നഗരത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ.ആചാര്യയുടെ ചികിത്സ തേടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തലയുടെയും കഴുത്തിന്റെയും എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.
ശരീരത്തിലെ ഞരമ്പുകളുള്‍പ്പെടെയുള്ള അവയവങ്ങളുടെ പരിശോധനകള്‍ക്കായി നാളെ എം.എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രവേശിപ്പിക്കുന്നതണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."