കടം 'വെറും' 5000 കോടി, പി.എന്‍.ബി കടം പെരുപ്പിച്ചു കാണിച്ചു- ആരോപണവുമായി നീരവ്
മുംബൈ: വെറും 5000 കോടി മാത്രമായിരുന്ന കടത്തെ 11,300 എന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് പെരുപ്പിച്ചെന്ന പരാതിയുമായി നീരവ് മോദി. 'ചെറിയ തുക മാത്രമാണ് താന്‍ ബാങ്കിന് നല്‍കാനുള്ളത്. അതും വെറും 5,000 കോടി രൂപ മാത്രം. ബാങ്ക് അധികൃതര്‍ കടം പെരുപ്പിച്ചു കാണിക്കുകയാണ്' മോദി പറയുന്നു.
കടം പെരുപ്പിച്ച് കാണിച്ചതു മൂലം തന്റെ ബ്രാന്‍ഡിന്റെ മൂല്യം ഇടിഞ്ഞെന്നും ബാങ്കിന്റെ അമിതോത്സാഹം മൂലം കടം തിരിച്ചുപിടിക്കാനുള്ള മാര്‍ഗം പോലും അടഞ്ഞിരിക്കുകയാണെന്നും നീരവ് മോദിയുടേതെന്ന പേരില്‍ വാട്‌സ് ആപ്പുകളില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു.
കടത്തെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും മാധ്യമങ്ങളില്‍ വന്ന ഇല്ലാത്ത കഥകള്‍ തന്റെ ബ്രാന്റിന്റെ മൂല്യം ഇടിയുന്നതിന് ഇടയാക്കി. ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലിലും ഫയര്‍സ്റ്റാര്‍ ഡയമണ്ടിലും നടന്ന സെര്‍ച്ചും അടച്ചുപൂട്ടലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കടം തിരിച്ചടക്കാനുള്ള ഞങ്ങളുടെ കഴിവിനെ കുറക്കാന്‍ മാത്രമേ ഈ പ്രവര്‍ത്തികള്‍ ഉപകരിച്ചുള്ളൂ- മോദി കുറ്റപ്പെടുത്തുന്നു.
ബാങ്കും കമ്പനിയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും കത്തില്‍ പങ്കുവെക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."