യു.എ.ഇ എസ്.കെ.എസ്.എസ്.എഫിന് പുതിയ ഭാരവാഹികള്‍
ഫുജൈറ: എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല്‍ കൗണ്‍സില്‍ ക്യാമ്പ് ഫുജൈറ കോണ്‍കോര്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ശാക്കിര്‍ ഹുദവിയുടെ അദ്ധ്യക്ഷതയില്‍ കെ.എം കുട്ടി ഫൈസി അച്ചൂര്‍ കൗണ്‍സില്‍ മീറ്റ് ഉല്‍ഘാടനം ചെയ്തു. ആറുമാസം നീണ്ടുനിന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനം കുറിച്ച് നടന്ന കൗണ്‍സില്‍ മീറ്റില്‍ ഡോക്ടര്‍ ഹാരിസ് ഹുദവി കുറ്റിപ്പുറം, അബ്ദുല്‍ നാസര്‍ ഹുദവി പയ്യനാട്, ഷിഹാസ് സുല്‍ത്താന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
അബ്ദുള്‍ റഷീദ് ബാഖവി ,ശരീഫ് ഹുദവി, മഅറൂഫ്, സ്വാദിഖ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു. ഗള്‍ഫ് സത്യധാരക്ക് വേണ്ടി സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കിയ അഷ്‌റഫ് വേങ്ങാടിന് വി.പി പൂക്കോയ തങ്ങള്‍ ഉപഹാരം നല്‍കി. 2018- 2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ യു.എ.ഇ സുന്നി കൗണ്‍സില്‍ സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്മാന്‍ ബാഖവി നിയന്ത്രിച്ചു.
ഭാരവാഹികള്‍ :സയ്യിദ് ശുഹൈബ് തങ്ങള്‍ (പ്രസിഡന്റ), എം.മന്‍സൂര്‍ മൂപ്പന്‍ തിരൂര്‍ (ജനറല്‍ സെക്രട്ടറി) , അഡ്വക്കേറ്റ് ശറഫുദ്ധീന്‍ പൊന്നാനി (ട്രഷറര്‍), ശറഫുദ്ധീന്‍ ഹുദവി (വര്‍ക്കിംഗ് സെക്രട്ടറി). സയ്യിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്) , ഹുസൈന്‍ ദാരിമി ,ഖലീലു റഹ്മാന്‍ കാശിഫി ,അബ്ദുള്‍ അസീസ് മൗലവി .നൗഷാദ് തങ്ങള്‍ ഹുദവി ,അഷ്‌റഫ് ഹാജി വാരം ,ശരീഫ് മൗലവി (വൈസ് പ്രസിഡന്റുമാര്‍) , സയ്യിദ് ത്വാഹിര്‍ തങ്ങള്‍ ,അഫ്‌സല്‍ പി.എ.,ശാക്കിര്‍ ഹുദവി ,നൗഷാദ് ഫൈസി ,ഫൈസല്‍ പയ്യനാട് ,അഷ്‌റഫ് ദേശമംഗലം ( ജോയിന്റ് സെക്രട്ടറിമാര്‍ ) സലീം നാട്ടിക ,നുഅമാന്‍ തിരൂര്‍ ,ഫൈസല്‍ കരീം (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍,ഹൈദറലി ഹുദവി ,അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍ ,ശൗക്കത് മൗലവി ,ഹുസൈന്‍ ഫൈസി ,അബ്ദുള്‍ റസാഖ് തുരുത്തി ,ഹംസ നിസാമി ,സാബിര്‍ മാട്ടൂല്‍ ,അബ്ദുസ്സലാം ,റാഷിദ് കുറ്റിപ്പാല സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍) .
സമാപന കൗണ്‍സില്‍ സയ്യിദ് ശുഹൈബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ യു .എ .ഇ. സുന്നി കൗണ്‍സില്‍ പ്രസിഡണ്ട് വി .പി .പൂക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു .എം .മന്‍സൂര്‍ മൂപ്പന്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു .ഡോക്ടര്‍ .സാലിം ഫൈസി കൊളത്തുര്‍ മുഖ്യ പ്രഭാഷണം നടത്തി . അബ്ദുസ്സലാം ബാഖവി, പുത്തൂര്‍ റഹ്മാന്‍ ,അബ്ദുളള ചേലേരി ,സി .വി .അബ്ദുള്‍ റഹ്മാന്‍ ,റസാഖ് വളാഞ്ചേരി ,ഷൗക്കത് മൗലവി ,അബൂബക്കര്‍ കുന്നത്ത',മുഹമ്മദ് .കെ .നസീര്‍ അഹമ്മദ് ,സുലൈമാന്‍ ഹാജി ,യൂസുഫ് മാസ്റ്റര്‍ ,അബൂബക്കര്‍ സി.കെ ,അബ്ദുള്‍ റസാഖ് ഹാജി ,ശരീഫ് ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ഹുസൈന്‍ ദാരിമി സ്വാഗതവും ശറഫുദ്ധീന്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."