HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം വേണം; ശുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
February 23 2018 | 02:02 AM
കണ്ണൂര്‍: ശുഹൈബ് വധക്കേസ് സി.ബി.ഐക്കോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖേനയാണ് നിവേദനം നല്‍കിയത്.
ശുഹൈബിനോടുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണ് കൊലപാതകത്തിനുപിന്നിലെന്ന് മാതാപിതാക്കളായ സി.പി മുഹമ്മദും എസ്.പി റസിയയും നല്കിയ നിവേദനത്തില്‍ പറയുന്നു. സി.പി.എം നേതാക്കളാരും വീട് സന്ദര്‍ശിച്ചില്ലെന്നും സ്ഥലം എം.എല്‍.എ ഇ.പി ജയരാജന് കൊലപാതകത്തെ അപലപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."