ഫിസിക്‌സ് പഠനത്തിനൊരുകഥ
കാന്തം ജനിച്ച കഥ
ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു ദിവസമാണ് അങ്കിളിനെ ഉണ്ണിയ്ക്കും ശൈലശ്രീക്കും ഒത്തു കിട്ടിയത്. നേരത്തെ പറഞ്ഞവസാനിപ്പിച്ചിടത്തുനിന്നാണ് അന്ന് അങ്കിള്‍ കഥ പറഞ്ഞു തുടങ്ങിയത്.
പണ്ടണ്ടണ്ട് ഗ്രീസിലെ മഗ്നീഷ്യ എന്ന സ്ഥലത്ത് മാഗ്നസ് എന്ന ആട്ടിടയന്‍ ജീവിച്ചിരുന്നു. ഒരു ദിവസം ആടുകളെ മേയ്ക്കുന്നതിനിടയില്‍ മാഗ്നസ് ആടുകളെ തെളിക്കാനും ഊന്നി നടക്കാനുമുപയോഗിച്ചിരുന്ന ഇരുമ്പ് കവചമുള്ള വടി ഒരു പാറയില്‍ ഒട്ടി നിന്നു. മാഗ്നസ് ഈ കാര്യം നാട്ടുകാരെ മുഴുവന്‍ അറിയിച്ചു. ഭൂത പ്രേതങ്ങള്‍ ആ പാറയ്ക്കുള്ളിലുണ്ടെണ്ടന്നും അവയാണ് വടി വലിച്ചടുപ്പിക്കുന്നതെന്നും വിശ്വസിച്ച മാഗ്നസിന്റെ നാട്ടുകാര്‍ ഇരുമ്പുകളെ ആകര്‍ഷിക്കുന്ന ഇത്തരം പാറകളെ മാഗ്നറ്റൈറ്റ് എന്ന് വിളിക്കാന്‍ തുടങ്ങി.
ഭൂമിയില്‍ കാണപ്പെടുന്ന പ്രകൃതിദത്ത കാന്തങ്ങളായ ലോഡ് സ്‌റ്റോണിനെക്കുറിച്ചുള്ളൊരു കഥയാണിത്. ഒരു വസ്തുവിനെ ആകര്‍ഷിക്കാനോ വികര്‍ഷിക്കാനോ ഉള്ള മറ്റൊരു വസ്തുവിന്റെ കഴിവാണ് കാന്തികത. കാന്തിക മണ്ഡലം സൃഷ്ടിക്കാന്‍ കഴിയുന്ന വസ്തുവിനെ കാന്തം എന്ന് വിളിക്കുന്നു. കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും.
അങ്കിള്‍ പറഞ്ഞു നിര്‍ത്തി.
സ്വാഭാവിക കാന്തങ്ങള്‍
പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന കാന്തങ്ങളാണ് സ്വാഭാവിക കാന്തങ്ങള്‍(ചമൗേൃമഹ ങമഴില)േ. മാഗ്നറ്റൈറ്റെന്ന് അറിയപ്പെടുന്ന ഇത്തരം കാന്തങ്ങള്‍ക്ക് സമാനസ്വഭാവമുള്ള ഭാഗങ്ങളേയും ഇരുമ്പ് പൊടിയേയും ആകര്‍ഷിക്കാന്‍ കഴിയും. പ്രസ്തുത കഷ്ണങ്ങള്‍ സ്വതന്ത്രമായി തൂക്കിയിട്ടാല്‍ ഭൂമിയുടെ തെക്ക് വടക്ക് ദിശയില്‍ നില്‍ക്കും. അയേണ്‍ ഓക്‌സൈഡായ മാഗ്നറ്റൈറ്റ് സ്വാഭാവിക കാന്തത്തിന് ഉദാഹരണമാണ്.
പ്രകൃതി ദത്ത കാന്തങ്ങളുടെ ആകര്‍ഷണ ശക്തി കുറവാണ്. ഇതിനാല്‍ തന്നെ കൂടുതല്‍ കാന്തിക സ്വഭാവം പ്രകടമാക്കുന്ന കാന്തങ്ങളുടെ ആവശ്യകത മനുഷ്യനുണ്ടണ്ടായി. ഒരു ബാര്‍മാഗ്നറ്റില്‍ പല തവണ ഇരുമ്പാണിയുപയോഗിച്ച് ഉരസിയശേഷം പ്രസ്തുത ഇരുമ്പില്‍ ഉരുക്ക് സൂചി മുട്ടിച്ചു നോക്കൂ അവ പരസ്പരം ആകര്‍ഷിക്കുന്നതായി കാണാം. ഇങ്ങനെ കൃത്രിമമായി കാന്തിക സ്വഭാവമാര്‍ജിക്കാന്‍ കഴിയുന്നവയാണ് കൃത്രിമ കാന്തങ്ങള്‍(അൃശേളശരശമഹ ങമഴില)േ. പച്ചിരുമ്പ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം കാന്തങ്ങള്‍ കാന്തിക ശക്തി നില നിര്‍ത്തുന്ന കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. ഇവയെ താത്കാലിക കാന്തങ്ങളെന്ന് വിളിക്കാം.
അല്‍നിക്കോ പോലുള്ള ലോഹസങ്കരങ്ങളുപയോഗിച്ച് കൃത്രിമ കാന്തങ്ങള്‍ വ്യാവസായികമായി നിര്‍മിച്ചു വരുന്നുണ്ടണ്ട്. കാന്തത്തിന്റെ ഉപയോഗം വ്യാപകമായതോടെ കാന്തമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമോ എന്ന കാര്യം പല ശാസ്ത്രജ്ഞന്മാരും പണ്ടണ്ടു തൊട്ടേ ചിന്തിച്ച് തുടങ്ങിയിരുന്നു.
വൈദ്യുത ജനറേറ്റര്‍ പിറക്കുന്നു
അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈദ്യുത ജനറേറ്ററിന്റെ നിര്‍മാണം നടത്തി മൈക്കല്‍ ഫാരഡെ ഈ കാര്യം തെളിയിച്ചു. മൈക്കിള്‍ ഫാരഡെയെ വൈദ്യുതിയുടെ പിതാവ് എന്നാണല്ലോ വിളിക്കുന്നത്. കാന്തത്തിന്റെ ഉത്തരധ്രുവത്തില്‍ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് നിരവധി ബല രേഖകള്‍ കടന്നു പോകുന്നുണ്ടെണ്ടന്നറിയാമല്ലോ. ഒരു കാന്തത്തെ നിശ്ചലമാക്കി വച്ച് ഒരു കമ്പിച്ചുരുളിനെ കാന്തത്തെ പൊതിയുന്ന രീതിയില്‍ ചലിപ്പിക്കുകയാണെങ്കില്‍ കമ്പിച്ചുരുള്‍ കാന്തികബലരേഖകളെ ഛേദിക്കുകയും ഇതിന് ഫലമായി ഒരു ഇ.എം.എഫും കറന്റും ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ശാസ്ത്രലോകത്തെ അദ്ദേഹം പരീക്ഷണങ്ങളിലൂടെ പഠിപ്പിച്ചു. ഇതിനെ വൈദ്യുതകാന്തിക പ്രേരണം എന്നാണ് വിളിക്കുന്നത്.
ആര്‍മേച്ചര്‍ എന്ന് വിളിക്കുന്ന കമ്പിച്ചുരുളും ഫീല്‍ഡ് കാന്തവും ഉപയോഗിച്ച് നിര്‍മിക്കുന്ന വൈദ്യുത ജനറേറ്ററില്‍ കാന്തത്തിന്റേയോ ആര്‍മേച്ചറിന്റേയോ ആപേക്ഷിക ചലനം മൂലം കാന്തിക ബലരേഖകള്‍ വിച്ഛേദിക്കപ്പെട്ട് പ്രേരിത ഇ.എം.എഫും പ്രേരിത വൈദ്യുതിയും (കിറൗരലറ ഈൃൃലി)േ ഉണ്ടണ്ടാകും. ഫീല്‍ഡ് കാന്തത്തിന്റേയോ ആര്‍മേച്ചര്‍ ചുരുളിന്റേയോ നിരന്തരമായ ഭ്രമണം കൊണ്ടണ്ട് പ്രേരിത ഇ.എം.എഫും കറന്റും ഉണ്ടണ്ടാകുന്നുവെന്ന് മനസിലായല്ലോ. ഇതില്‍ കാന്തിക ബല രേഖകളെ ചുരുളിലെ ചാലകം വിച്ഛേദിക്കുന്ന ദിശയെ ആശ്രയിച്ചായിരിക്കും പ്രേരിത വൈദ്യുതിയുടെ പ്രവാഹത്തിന്റെ ദിശ. ഒരു സെക്കന്‍ഡിലെ ക്രമമായ ഇടവേളകളില്‍ ദിശമാറിക്കൊണ്ടണ്ടിരിക്കുന്ന കറന്റാണ് എ.സി അഥവാ ആള്‍ട്ടര്‍നേറ്റീവ് കറന്റ്.
ജനറേറ്ററുകളുടെ വൈദ്യുതി
ആദ്യന്തം ഒരേ ദിശയില്‍ പ്രവഹിക്കുന്ന കറന്റാണ് ഡി.സി.അഥവാ ഡയറക്റ്റ് കറന്റ്. യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന യന്ത്രങ്ങളാണ് ജനറേറ്ററുകള്‍. എ.സി.ജനറേറ്ററുകളും ഡി.സി ജനറേറ്ററുകളും ഇന്ന് നിര്‍മിച്ച് വരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടണ്ടിയാണ് എ.സി ജനറേറ്റര്‍ ഉപയോഗിക്കുന്നത്. ഡി.സി ജനറേറ്ററാവട്ടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു വേണ്ടണ്ടിയും. ഫീല്‍ഡ് കാന്തം,ആര്‍മേച്ചര്‍,സ്ലിപ് റിങ്,സ്ലിപ് റിങ്ങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍.
സ്ലിപ് റിങ്ങിനു പകരം ഡി.സി.ജനറേറ്ററില്‍ സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റര്‍ ഉപയോഗപ്പെടുത്തുന്നു. ഇത് ഒരേ ദിശയിലേക്ക് വൈദ്യുതി പ്രവഹിക്കപ്പെടാന്‍ സഹായിക്കുന്നു. ജനറേറ്ററുകളില്‍ സിംഗിള്‍ ഫേസ്, ത്രീ ഫേസ് എന്നിങ്ങനെ രണ്ടണ്ട് വിഭാഗമുണ്ട്.
രണ്ടണ്ട് കാന്തിക ധ്രുവങ്ങളും ഒരു ആര്‍മേച്ചറും ഉള്ളവയാണ് സിംഗിള്‍ ഫേസ് ജനറേറ്റര്‍. എ.സി.ജനറേറ്ററുകളിലെ ഫീല്‍ഡ് കാന്തത്തിന്റെ ഒരോ ധ്രുവത്തിനും മൂന്ന് സെറ്റ് ആര്‍മേച്ചര്‍ ചുരുളുകള്‍ വീതമുള്ളതിനാല്‍ ഒരേ സമയം മൂന്ന് വൈദ്യുത പ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ ത്രീ ഫേസ് ജനറേറ്ററിന് സാധിക്കും.
അങ്കിള്‍..ജനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതിയുണ്ടണ്ടാക്കാമല്ലോ. എങ്കില്‍ നമ്മുടെ സംസ്ഥാനത്തിന് ഒരുപാട് ജനറേറ്ററുകള്‍ വാങ്ങിയാല്‍ പോരെ വൈദ്യുതിക്ഷാമം ഉണ്ടണ്ടാകില്ലല്ലോ.
ശൈലശ്രീയുടെ ചോദ്യം കേട്ട് ഉണ്ണിക്ക് ചിരി വന്നു.
എന്തൊരു മണ്ടണ്ടന്‍ ആശയമാണിത്. ജനറേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനച്ചെലവ് കൂടില്ലേ?
അവന്‍ കളിയാക്കി.
എല്ലാം കേട്ട് അങ്കിള്‍ പറഞ്ഞു
ഗതികോര്‍ജവും യാന്ത്രികോര്‍ജവും
നമ്മുടെ സംസ്ഥാനത്ത് ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷനുകളാണ് പ്രായോഗികം. അനേകം നദികളാല്‍ സമ്പന്നമായ കേരളത്തിന്റെ ഭൂ പ്രകൃതിയാണ് ഇതിന് കാരണം. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനം എന്നു പറയുന്നത് ഒഴുകുന്ന ജലമാണ്. ഡാമുകളില്‍ കെട്ടി നിര്‍ത്തിയ ജലത്തിന്റെ സ്ഥിതികോര്‍ജം പെന്‍ സ്റ്റോക് പൈപ്പ് വഴി താഴേക്ക് ഒഴുക്കുന്നതിലൂടെ ഗതികോര്‍ജമായി മാറും. ജലം ടര്‍ബൈനുകളെ കറക്കുമ്പോള്‍ ഗതികോര്‍ജം യാന്ത്രികോര്‍ജമായി മാറുകയും യാന്ത്രികോര്‍ജം വൈദ്യുതോര്‍ജമായി മാറുകയും ചെയ്യും.
നമ്മുടെ സംസ്ഥാനവും അയല്‍ സംസ്ഥാനമായ തമിഴ്‌നാടും തമ്മില്‍ നദീജല തര്‍ക്കങ്ങള്‍ ഉണ്ടണ്ടാകാനുള്ള ഒരുകാരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ ജലമാണ്. ജനറേറ്ററുകള്‍ ധാരാളമായി വാങ്ങിയത് കൊണ്ടണ്ട് കാര്യമില്ല. അവ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനച്ചെലവ് വൈദ്യുതിയുടെ യൂനിറ്റ് വിലയേക്കാള്‍ കുറവായിരിക്കണം. ഓരോ വീട്ടിലും ചെറിയതോതിലുള്ള ജനറേറ്റര്‍ വാങ്ങിയെന്നിരിക്കട്ടെ. അവ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനച്ചെലവ് വളരെ കൂടുതലായിരിക്കും. ഒരു മാസത്തെ കറന്റ് ബില്ല് മുന്നൂറ് രൂപ വരുന്നയാളാണെങ്കില്‍ ഒരു ദിവസം ജനറേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനച്ചെലവ് അതിന്റെ ഇരട്ടിയെങ്കിലും വരും. അങ്ങനെ വരുമ്പോള്‍ കെ.എസ്.ഇ.ബി നമുക്ക് നല്‍കുന്ന ഉപകാരം എത്ര വലുതാണെന്ന് നോക്കൂ.
ശരിയാണ് അങ്കിള്‍..ഇപ്പോള്‍ എന്റെ തെറ്റിദ്ധാരണ മാറി.
ശൈലശ്രീ പറഞ്ഞു.
അങ്കിള്‍..ഒരു ദിവസം ഫിസിക്‌സ് മാഷ് ക്ലാസില്‍ പറയുകയുണ്ടണ്ടായി.
പവര്‍ സ്റ്റേഷനുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പതിനൊന്ന് കിലോ വോള്‍ട്ട് വൈദ്യുതിയെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഉപയോഗിച്ച് 220 കിലോ വോള്‍ട്ട് വരെയാക്കി ഉയര്‍ത്താറുണ്ടെണ്ടന്ന് ശരിയാണോ.?
ഉണ്ണി ചോദിച്ചു.
തീര്‍ച്ചയായും. പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഉപയോഗിച്ചാണ് 11 കെ.വി യെ 220 കെ.വിയാക്കി മാറ്റുന്നത്. പിന്നീട് ഈ വൈദ്യുതി വിവിധ സബ് സ്‌റ്റേഷനുകളിലൂടെ കടന്നു വന്നും വിതരണ ട്രാന്‍സ് ഫോര്‍മറിലെത്തിയുമാണ് നമ്മുടെ വീട്ടിലെത്തുന്ന 230 വോള്‍ട്ടായി മാറുന്നത്.
സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മര്‍, സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍
അപ്പോള്‍ അങ്കിളേ .. ഈ ട്രാന്‍സ്‌ഫോര്‍മറുകളില്‍ തന്നെ രണ്ടണ്ടുതരം ഉപയോഗിക്കുന്നത് ഇങ്ങനെ കടന്നുവരുന്ന വൈദ്യുതിയുടെ വോള്‍ട്ടേജ് കൂട്ടാനും കുറയ്ക്കാനും ആയിരിക്കും അല്ലേ.?
അതെ..അതെ..സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മര്‍, സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിങ്ങനെ ട്രാന്‍സ്‌ഫോര്‍മറുകളെ തരം തിരിച്ചിരിച്ചിട്ടുണ്ടണ്ട്. സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടണ്ടുള്ള കുറഞ്ഞ ചുറ്റുകളും സെക്കന്‍ഡറി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടണ്ടുള്ള കൂടുതല്‍ ചുറ്റുകളും കാണപ്പെടുന്നു. സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടണ്ടുള്ള കൂടുതല്‍ ചുറ്റുകളും സെക്കന്‍ഡറി കോയില്‍ കട്ടി കൂടിയ കവചിത കമ്പികൊണ്ടണ്ടുള്ള കുറഞ്ഞ ചുറ്റുകളും കാണപ്പെടും. ആവശ്യമായ അവസരങ്ങളില്‍ വൈദ്യുതിയുടെ വോള്‍ട്ടേജ് കൂട്ടാനും കുറയ്ക്കാനും ഇവ ഉപയോഗിക്കുന്നു.
ഓ..അങ്കിളേ എന്റെ ഒരു പ്രശ്‌നം കൂടി ഞാന്‍ പറയാം. വോള്‍ട്ടേജിന്റെ സ്ഥാനത്ത് വാട്ട് എന്ന് പറയും. വാട്ടിന്റെ സ്ഥാനത്ത് കറന്റെന്ന് പറയും. ആകെ കൂടി കുഴഞ്ഞിരിക്കുകയാ.. ഇവയെ ഒന്ന് വേര്‍തിരിച്ച് പറഞ്ഞു തരുമോ,?
ശൈലശ്രീ അങ്കിളിനെ വിടുന്ന മട്ടില്ല.
പറയാം..പക്ഷെ ശ്രദ്ധിച്ച് കേള്‍ക്കണം.
ങും..
അങ്കിള്‍ പറഞ്ഞു തുടങ്ങി.
കറന്റും പ്രതിരോധവും കൂടി ചേര്‍ന്നതിനെയാണ് വോള്‍ട്ടേജ് എന്ന് പറയുത്. കറന്റിനെ ആമ്പിയര്‍ കൊണ്ടണ്ടും പ്രതിരോധത്തെ ഒന്നാം യൂനിറ്റ് കൊണ്ടണ്ടുമാണ് സൂചിപ്പിക്കുന്നത്. വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്ന ഏകകമാണ് വോള്‍ട്ട് . ഇലക്ട്രിക്കല്‍ പൊട്ടന്‍ഷ്യലിനെ ആശ്രയിച്ച് മാത്രമാണ് വൈദ്യുതി ഒഴുകുന്നത്.പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ഢ . ഇറ്റാലിയന്‍ ഊര്‍ജ തന്ത്രജ്ഞനായ അലക്‌സാണ്ടണ്ടര്‍ വോല്‍ട്ടായോടുള്ള ആദര സൂചകമായാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ഊര്‍ജ പ്രവാഹത്തിന്റെ ശക്തി അളക്കാനുള്ള അന്താരാഷ്ട്ര ഏകകമാണ് വാട്ട്.
ഇതിനെ സൂചിപ്പിക്കുന്ന ഏകകം ണ എന്നാണ്. ഒരു സെക്കന്‍ഡില്‍ പ്രവഹിക്കുന്ന ഒരു ജൂള്‍ ഊര്‍ജ രൂപമാണ് വാട്ട്. അന്താരാഷ്ട്ര ഏകക വ്യവസ്ഥയില്‍ ഊര്‍ജത്തിന്റെ ഏകകമായാണ് ജൂള്‍ ഉപയോഗിക്കുന്നത്. ജയിംസ് പ്രെസ്‌കോട്ട് ജൂളിന്റെ ബഹുമാനാര്‍ഥമായാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ജൂളിനെ സൂചിപ്പിക്കുന്നത് ഖ എന്ന അക്ഷരം ഉപയോഗിച്ചാണ്. ഒരു ന്യൂട്ടണ്‍ ബലമുള്ള ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജമാണ് ഒരു ജൂള്‍.ഇനി കറന്റിനെ കുറിച്ച് പറയാം.
ആമ്പിയര്‍
ഒരു സെക്കന്‍ഡില്‍ സര്‍ക്കീട്ടിലൂടെ ഒഴുകുന്ന ചാര്‍ജിന്റെ അളവാണ് കറന്റ്. ഒരു സെക്കന്‍ഡില്‍ ഒരു കൂളോം ചാര്‍ജാണ് സര്‍ക്കീട്ടിലൂടെ ഒഴുകുന്നതെങ്കില്‍ പ്രസ്തുത കറന്റ് ഒരു ആമ്പിയര്‍ ആയിരിക്കും. ഒരു ആമ്പിയര്‍ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുത വാഹിനിയിലൂടെ ഒരു സെക്കന്‍ഡില്‍ കടന്നു പോകുന്ന ചാര്‍ജിന്റെ അളവാണ് കൂളുംബ്. ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ കടന്നുപോകുന്ന വൈദ്യുത ചാര്‍ജിന്റെ അളവാണ് ആമ്പിയര്‍. വോള്‍ട്ടേജും പ്രതിരോധവും ചേര്‍ത്താണ് കറന്റിനെ സൂചിപ്പിക്കുന്നത്. ഇനി ഇതൊക്കെ പഠിച്ചുകഴിയുമ്പോള്‍ വരുന്നൊരു സംശയമാണ് പ്രതിരോധം എന്നാല്‍ എന്താണെന്ന്. അതുകൂടി പറഞ്ഞേക്കാം. കറന്റിന്റെ സുഗമമായ ഒഴുക്കിനെ തടയുന്നവയാണ് പ്രതിരോധം.
ചാലകത്തിന്റെ നീളവും പ്രതിരോധവും തമ്മില്‍ ബന്ധമുണ്ടണ്ട്. ചാലകത്തിന്റെ ഛേദതല വിസ്തീര്‍ണം കൂടുന്തോറും പ്രതിരോധം കുറയും. ശുദ്ധലോഹങ്ങളില്‍ ഏറ്റവും പ്രതിരോധം കുറഞ്ഞ ലോഹം വെള്ളിയാണ്. പ്രതിരോധം കൂടിയാല്‍ കറന്റ് കുറയും. കറന്റും വോള്‍ട്ടതയും ചേര്‍ത്ത് പ്രതിരോധം കണ്ടെണ്ടത്താനാകും. ഒരു വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തില്‍ ഒരു ആമ്പിയര്‍ കറന്റ് ഒരു ചാലകത്തില്‍ക്കൂടി പ്രവഹിക്കുന്നുണ്ടെണ്ടങ്കില്‍ ചാലകത്തിന്റെ പ്രതിരോധം ഒരു ഓം ആണ്.
അങ്കിള്‍ എങ്കില്‍ പവര്‍ സ്റ്റേഷനുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ വീടുകളില്‍ എത്തുമ്പോഴേക്കും പ്രതിരോധം മൂലം ഒരു പാട് യൂനിറ്റുകള്‍ പാഴായി പോകില്ലേ.?
ഉണ്ണി ചോദിച്ചു.
നല്ല ചോദ്യം. പ്രസരണ നഷ്ടം എന്നാണ് അതിനെ പറയുന്നത്.
ആ കാര്യം ക്ലാസില്‍ പറഞ്ഞിട്ടുണ്ടണ്ട്.
എന്താണ് നിങ്ങള്‍ മനസിലാക്കിയതെന്ന് പറയാമോ..?
പറയാം..ദൂര സ്ഥലങ്ങളിലേക്ക് വൈദ്യുതിയെ പ്രേക്ഷണം ചെയ്യുന്ന അവസരങ്ങളില്‍ താപ രൂപത്തിലോ മറ്റോ നഷ്ടമാകുന്നതിനെയാണ് പ്രസരണ നഷ്ടം എന്ന് പറയുന്നത്.
ഉണ്ണി പറഞ്ഞു.
വളരെ ശരി..ഇത് കുറയ്ക്കാനുള്ള പോം വഴി എന്താണെന്ന് അറിയാമോ?
അറിയില്ല അങ്കിള്‍
എങ്കില്‍ കേട്ടോളൂ. ഇതിനൊരു പോം വഴി കറന്റ് കുറയ്ക്കുക എന്നതാണ് ജ=ഢകഎന്ന സമവാക്യം ഓര്‍ക്കണം. പവര്‍ വ്യത്യാസപ്പെടുത്താതെ (കറന്റ്) കുറയ്ക്കാന്‍ ഉയര്‍ന്ന വോള്‍ട്ടതയില്‍ പവര്‍ പ്രേഷണം നടത്തിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."