HOME
DETAILS

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

  
October 25 2024 | 04:10 AM

Abu Dhabi Municipality Releases Barbecue Safety Guidelines

അബൂദബി: ശൈത്യകാലം ആരംഭിച്ചതോടെ അബൂദബി മുനിസിപ്പാലിറ്റി ബാര്‍ബിക്യൂ പാചകം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളില്‍ അനുവദനീയമായ ഇടങ്ങളില്‍ മാത്രമേ ബാര്‍ബിക്യു പാചകം ചെയ്യാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈത്യകാലത്ത് താമസക്കാരും വിനോദ സഞ്ചാരികളും പാര്‍ക്കുകളിലും മറ്റ് വെളിമ്പ്രദേശങ്ങളിലും തമ്പടിക്കുന്ന രീതി കൂടുതലാവും എന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്.

പാര്‍ക്കുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും മറ്റ് സന്ദര്‍ശകര്‍ക്ക് ആരോഗ്യകരവും വൃത്തിയുള്ളതുമായ പരിസരം ലഭ്യമാക്കുന്നതിനുമാണ് നടപടിയെന്ന് അബൂദബി മുനിസിപ്പാലിറ്റി വ്യക്തമാക്കി. അതേസമയം പാര്‍ക്കുകളിലെ പച്ചപ്പും മരങ്ങളും സംരക്ഷിക്കുന്നതിനായി ബാര്‍ബിക്യു തയാറാക്കാന്‍ പാര്‍ക്കുകളില്‍ അധിക്യതര്‍ കോണ്‍ക്രീറ്റ് പ്രതലം ഒരുക്കിയിട്ടുണ്ട്.

മാലിന്യവും കരി അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനായി പ്രത്യേക പാത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടാവും. 253 ബാര്‍ബിക്യു സ്‌പോട്ടുകളാണ് അബൂദബിയിലെ 28 പാര്‍ക്കുകളിലും ഉദ്യാനങ്ങളിലുമായി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. അബൂദബിയില്‍ ഒഫീഷ്യല്‍ പാര്‍ക്ക്, ഓള്‍ഡ് എയര്‍പോര്‍ട്ട് പാര്‍ക്ക്, ഫാമിലി പാര്‍ക്ക് 1, ഫാമിലി പാര്‍ക്ക് 2, ഹെറിറ്റേജ് പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക് 4, ഹെറിറ്റേജ് പാര്‍ക്ക് 5, അല്‍ സാഫ്രന പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ നഹ്ദ പാര്‍ക്ക്, അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 1, അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 2, അല്‍ ബും പാര്‍ക്ക്, അല്‍ മസൂന്‍ പാര്‍ക്ക് (അല്‍ ഖും ബിച്ച്). അല്‍ നോഫല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ഖലീഫ സിറ്റിയില്‍ അല്‍ ജൂരി പാര്‍ക്ക്, അല്‍ ഫാന്‍ പാര്‍ക്ക്, അല്‍ അര്‍ജുവാന്‍ പാര്‍ക്ക്, അല്‍ ഖാദി പാര്‍ക്ക്, അല്‍ ബൈരാഖ് പാര്‍ക്ക്, അല്‍ ഷംഖ സ്‌ക്വയര്‍, അല്‍ ഷംക സിറ്റിയിലെ അല്‍ ഫാനൂസ് പാര്‍ക്ക്, റബ്ബാന്‍ പാര്‍ക്ക്, അല്‍ റഹ്മ സ്‌ക്വയര്‍, അല്‍ വത്ബ പാര്‍ക്ക്, അല്‍ സ ലാമിയ പാര്‍ക്ക് എന്നീ പാര്‍ക്കുകളിലാണ് അധികൃതര്‍ ബാര്‍ബിക്യു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

The Abu Dhabi Municipality has published guidelines for safe barbecue practices, outlining rules and regulations for outdoor cooking in public areas to ensure public health and safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  8 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  8 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  8 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  9 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  9 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  9 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  9 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  10 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  10 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  10 hours ago