HOME
DETAILS

ജാനകി വധം: അരുണ്‍ ഗള്‍ഫില്‍ കഴിഞ്ഞത് കൊലപാതകം നടത്തിയതിന്റെ നേരിയ 'ഭാവം' പോലുമില്ലാതെ

  
backup
February 24 2018 | 06:02 AM

%e0%b4%9c%e0%b4%be%e0%b4%a8%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%b2

കാസര്‍കോട്: ചീമേനിയിലെ പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി. വി ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ഗള്‍ഫില്‍ കഴിഞ്ഞത് നിഷ്ഠൂരമായ ഒരു കൊലപാതകം നടത്തിയ ശേഷം നാട്ടില്‍ നിന്നെത്തിയതാണെന്ന നേരിയ ഭാവം പോലും പ്രകടിപ്പിക്കാതെ. കൊലക്കേസില്‍ പ്രതിയാണെന്നു സഹപ്രവര്‍ത്തകര്‍ അറിഞ്ഞപ്പോഴും നാട്ടിലെത്തിക്കാന്‍ കൂടെയുള്ളവര്‍ ശ്രമിക്കുമ്പോഴും നിസാരഭാവത്തിലാണ് അരുണ്‍ സംഭവവികാസങ്ങളെയെല്ലാം നേരിട്ടത്.
ബഹ്‌റൈനില്‍ പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ അരുണിനെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച് സി.ഐ സി.കെ സുനില്‍ കുമാറിനു കൈമാറുമ്പോഴും അരുണിനു നിസംഗഭാവമായിരുന്നു. ബഹ്‌റൈനില്‍ ഒരു കച്ചവട സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരികയാണ് അരുണ്‍. ചീമേനി സ്വദേശികളാണിവിടെയുള്ള സഹപ്രവര്‍ത്തകരിലേറെയും. അവസാനമായി 2017 നവംബറിലാണു മൂന്നു മാസത്തെ ലീവിന് അരുണ്‍ നാട്ടിലെത്തിയത്. ജാനകി ടീച്ചറെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണനെ അക്രമിച്ചു പരുക്കേല്‍പ്പിക്കുകയും കവര്‍ച്ചക്കും ശേഷം നാട്ടില്‍ കഴിഞ്ഞ അരുണ്‍ പിന്നീട് തുടര്‍ ജോലിക്കായി ഈ മാസം ബഹ്‌റൈനിലേക്കു പോവുകയായിരുന്നു. ചീമേനിയിലെ ദാരുണമായ കൊലപാതകത്തെ കുറിച്ചു സഹപ്രവര്‍ത്തകരും മറ്റും ചര്‍ച്ച ചെയ്യുമ്പോള്‍ അരുണും അതിലൊക്കെ പങ്കാളിയാവുമായിരുന്നു.


കൊലപാതകത്തില്‍ പങ്കാളികളായ മറ്റു രണ്ടു പ്രതികളായ റിനീഷ്, വിശാഖ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് പൊലിസ് പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂരിനെ ബന്ധപ്പെട്ട് അരുണ്‍ ജോലി ചെയ്യുന്ന സ്ഥലവും മറ്റും വിശദീകരിച്ചു കൊടുത്ത് അരുണിനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ തയാറാക്കുന്നത്.
നാട്ടില്‍ വച്ച് കൂട്ടുപ്രതികള്‍ പിടിയിലായതിനെ തുടര്‍ന്നാണ് മുഖ്യപ്രതിയായ അരുണിന്റ പങ്കാളിത്തം പുറംലോകവും ബഹറൈനിലെ സഹപ്രവര്‍ത്തകരും അറിയുന്നത്. ടി.വിയില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ സഹപ്രവര്‍ത്തകര്‍ അരുണിനെ തടഞ്ഞുവച്ചിരുന്നു. സുബൈര്‍ കണ്ണൂര്‍ ഉടന്‍ തന്നെ അരുണ്‍ ജോലി ചെയ്യുന്ന ബഹ്‌റൈനിലെ സ്ഥാപന ഉടമയെ ബന്ധപ്പെട്ടു കാര്യം അറിയിച്ചു. തുടര്‍ന്ന് ഈ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന അരുണിന്റെ മാതൃസഹോദരിയുടെ മകനെയും ചില നാട്ടുകാരെയും ഒപ്പം കൂട്ടി അരുണുമായി സംസാരിച്ചു നാട്ടില്‍ ചെന്നു കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച അരുണിനെ അന്വേഷണ സംഘത്തിലെ സി.ഐ സി.കെ സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തു കാഞ്ഞങ്ങാട്ടെത്തിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago