ദുബൈ മനുഷ്യക്കടത്ത് കേസ്: ഏഴ് പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: ദുബൈ മനുഷ്യക്കടത്ത് കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ആറ് പേരെ വെറുതെവിട്ടു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികളായ സുരേഷ്, ലിസി സോജാന്‍, സേതുലാല്‍ എന്നിവര്‍ക്ക് 10 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ഏഴാം പ്രതിയായ മനീഷിനും 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറുവരെ പ്രതികള്‍ക്ക് 7 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര് മാപ്പുസാക്ഷികളാണ്. ഒരാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
കേസിന്റെ വിചാരണ കഴിഞ്ഞയാഴ്ച്ച പൂര്‍ത്തിയായിരുന്നു. വ്യാജ യാത്രാരേഖകള്‍ ചമച്ച് മലയാളി യുവതികളടക്കമുള്ളവരെ പെണ്‍വാണിഭത്തിനായി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു കേസ്.
മനുഷ്യക്കടത്ത് റാക്കറ്റ് ഷാര്‍ജയിലേക്ക് കടത്തിയ യുവതി പെണ്‍വാണിഭസംഘത്തിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തിയ കഴക്കൂട്ടം സ്വദേശിനിയിലൂടെ സംഭവം പുറത്തറിഞ്ഞത്.
എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലിസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും സംഭവത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതോടെയാണ് കേസിനു കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."