കോടിയേരി തുടരും; ഗുരുദാസനെയും ഹംസയെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും
തൃശ്ശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കകത്തുള്ളത്.
കുടുംബവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കോടിയേരിക്കു പ്രതികൂലമാകുമെന്ന വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ അത്തരമൊരു നീക്കം ഉണ്ടായില്ല. മാത്രമല്ല ഇന്നത്തെ സാഹചര്യത്തില്‍ കോടിയേരിയുടെ സൗമ്യസമീപനം പാര്‍ട്ടിക്കു ഗുണകരമായി മാറുമെന്ന അഭിപ്രായം ശക്തവുമാണ്. ഈ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തു മാറ്റം പാര്‍ട്ടിയുടെ ആലോചനയിലില്ല.
പ്രായാധിക്യത്തിന്റെ അവശതകള്‍ കണക്കിലെടുത്ത് മുതിര്‍ന്ന ചില നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. പി.കെ ഗുരുദാസന്‍, ടി.കെ ഹംസ, ആര്‍. ഉണ്ണികൃഷ്ണപിള്ള, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. ഉണ്ണി, പി.പി വാസുദേവന്‍, പി.എ മുഹമ്മദ് എന്നിവരെ ഒഴിവാക്കാനാണ് ആലോചിക്കുന്നത്.
പുതുതായി പി.എ മുഹമ്മദ് റിയാസ്, എ.എന്‍ ഷംസീര്‍, സി.കെ മണിശങ്കര്‍, പി.കെ ശശി, പ്രകാശന്‍ മാസ്റ്റര്‍, വി.പി.പി മുസ്തഫ, പ്രസന്ന ഏണസ്റ്റ് എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്.പുതിയ ജില്ലാ സെക്രട്ടറിമാരായ ഗഗാറിന്‍ (വയനാട്), ഇ.എന്‍ മോഹന്‍ദാസ് (മലപ്പുറം) എന്നിവരും പുതിയ കമ്മിറ്റിയില്‍ വരും. കെ.കെ ലതിക, കെ.എസ് സലീഖ, ആര്‍. ബിന്ദു എന്നിവരില്‍ രണ്ടുപേര്‍ കമ്മിറ്റിയില്‍ വരാനും സാധ്യതയുണ്ട്. പ്രായാധിക്യം കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റിയില്‍ നിലവില്‍ ക്ഷണിക്കപ്പെടുന്നവരായ വി.എസ് അച്യുതാനന്ദന്‍, എം.എം ലോറന്‍സ് എന്നിവരെ ആ പദവിയില്‍നിന്ന് ഒഴിവാക്കിയേക്കും. പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസിനുള്ള പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."