മുന്നണി വികസനത്തില്‍ ആദ്യം പരിഗണിക്കേണ്ടത് കൂടെയുള്ളവരെ: കാനം
മലപ്പുറം: എല്‍.ഡി.എഫ് മുന്നണി വികസനത്തെക്കുറിച്ച് ആലോചിക്കുകയാണെങ്കില്‍ ആദ്യം കൂടെനില്‍ക്കുന്നവരുടെ കാര്യമാണ് പരിഗണിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സി.പി.ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി കൂടെനില്‍ക്കുന്നവരുടെ കാര്യമാണ് ആദ്യം പരിഗണിക്കേണ്ടത്. വഴിയിലുള്ളവരുടെ കാര്യം പിന്നീട് പരിഗണിച്ചാല്‍ മതി.
ഐ.എന്‍.എല്‍ പോലെ പതിറ്റാണ്ടുകളോളം കൂടെയുള്ള പാര്‍ട്ടികളുണ്ട്. അവരെ മുന്നണിയിലെടുക്കുന്ന കാര്യംപോലും ചര്‍ച്ച ചെയ്തിട്ടില്ല. സി.പി.ഐയുമായി ചര്‍ച്ച ചെയ്യാതെ എല്‍.ഡി.എഫില്‍ പുതിയ കക്ഷി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ മന്ത്രിമാരെക്കുറിച്ച് സി.പി.എം സംസ്ഥാനസമ്മേളനത്തിലുണ്ടായ മോശം പരാമര്‍ശം സ്വാഭാവികമാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണിത്.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിലും ഇത്തരത്തിലുള്ള ചര്‍ച്ചയുണ്ടാവാമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."