HOME
DETAILS

കാനം ചരിത്രം പഠിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

  
backup
February 25, 2018 | 1:20 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം പഠിക്കണമെന്ന തലക്കെട്ടില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ എഴുതിയ ലേഖനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ.
കേരളാ കോണ്‍ഗ്രസിനെതിരേ കാനം നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ലേഖനം മറുപടി നല്‍കുന്നത്. കാനം കാനനജീവിതം വെടിഞ്ഞ് നാട്ടിന്‍പുറത്തേക്കിറങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്നുവെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ലേഖനം പറയുന്നു.
ഒറ്റക്കു നിന്ന് ശക്തി തെളിയിക്കാന്‍ ഒരിക്കല്‍പ്പോലും കഴിയാത്ത സി.പി.ഐ കേരളാ കോണ്‍ഗ്രസിനെതിരേ നടത്തിയ 'ആംബുലന്‍സ്'പ്രയാഗം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാണോയെന്ന് ആത്മപരിശോധനനടത്തണം. 1965ല്‍ എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് 25 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.ഐ മൂന്നുസീറ്റിലാണ് വിജയിച്ചത്. ഇത് സി.പി.ഐ മറന്നാലും കേരളജനത മറക്കില്ല.
അക്കങ്ങളുടെ വലുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ആറിനേക്കാള്‍ വലുത് സി.പി.ഐയുടെ 19 തന്നെ. എന്നാല്‍ ആറിന്റെ പിന്നിലുള്ള ജനപിന്തുണയും പ്രഹരശേഷിയും വിസ്മരിക്കുന്നത് രാഷ്ട്രീയ അന്ധതയാണെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.തുത്തുക്കുണിക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കരുത്. 19 സീറ്റ് സി.പി.ഐയ്ക്ക് ലഭിച്ചത് സി.പി.എമ്മിന്റെ ഔദാര്യംകൊണ്ടാണ്.
മറ്റാര്‍ക്കുമില്ലാത്ത വിരോധം കാനത്തിനും സി.പി.ഐക്കും കേരളാകോണ്‍ഗ്രസിനോടും കെ.എം മാണിയോടുമുണ്ടാവാനുള്ള കാരണം രാഷ്ട്രീയനിരീക്ഷകര്‍ക്ക് ഗവേഷണവിഷയമാക്കാവുന്നതാണ്. സി.പി.ഐ നേതാവായിരുന്ന അച്യുതമേനോന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി, രണ്ടുതവണ ബജറ്റും അവതരിപ്പിച്ചു.
അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചുതുടങ്ങുക മാത്രം ചെയ്ത കാനം ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാനത്തേപ്പോലുള്ള നേതാക്കള്‍ അച്യുതമേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും ടി.വി തോമസിനെയും പി.കെ വിയെയും പോലുള്ള നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കാന്‍ പാടില്ലെന്ന് ലേഖനം പറയുന്നു.
കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്കുവന്നാല്‍ പുറത്തുപോവുമെന്ന കാനത്തിന്റെ പ്രസ്താവന വിചിത്രമാണ്.
കേരളാ കോണ്‍ഗ്രസ് ആരുടെയും പക്കല്‍ മുന്നണി പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. കാനം ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഭയപ്പാടും അപകര്‍ഷതാബോധവും മാത്രമാണുള്ളതെന്ന് ലേഖനം ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  a month ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  a month ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  a month ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  a month ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  a month ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  a month ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  a month ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  a month ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  a month ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  a month ago