HOME
DETAILS

അമേരിക്ക ഉ.കൊറിയക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തി

  
backup
February 25 2018 | 02:02 AM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87


വാഷിങ്ടണ്‍: ഉ.കൊറിയയ്‌ക്കെതിരേ അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തി. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതു പ്രകാരം ട്രഷറി വകുപ്പാണ് ഇക്കാര്യം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ അറിയിച്ചത്. ഉ.കൊറിയയ്‌ക്കെതിരേ ഇതുവരെ ഏര്‍പ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ ഉപരോധമാണിത്.
ഉ.കൊറിയയ്ക്കു സാമ്പത്തികമായ സഹായം നല്‍കുന്ന ഒരു പ്രമുഖ വ്യക്തി, 27 കമ്പനികള്‍, 28 കപ്പലുകള്‍ എന്നിവയ്ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എന്‍ ഉപരോധത്തിനിടെയും കടല്‍മാര്‍ഗം എണ്ണയും കല്‍ക്കരിയും ഉ.കൊറിയയിലേക്കെത്തിയതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത്തരം സമുദ്ര കടത്തിനുള്ള എല്ലാ മാര്‍ഗങ്ങളും അടക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഉപരോധം ശക്തമാക്കാന്‍ ഐക്യരാഷ്ട്രസഭയോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനികളുടെ പേര് യു.എന്നിനു മുന്‍പില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഉപരോധം ശക്തമാക്കിയതിനു പിന്നില്‍ പുതിയ പ്രകോപനങ്ങള്‍ ഒന്നുമില്ല. കടുത്ത വൈരികളായിരുന്ന ഇരുകൊറിയകളും ശൈത്യകാല ഒളിംപിക്‌സിന്റെ ഭാഗമായി പരസ്പരം അടുപ്പത്തിലായത് അമേരിക്കയ്ക്ക് അലോസരം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാകണം അമേരിക്കയുടെ നടപടിയെന്നും കരുതപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago