പ്രകൃതി സൗഹൃദ സന്ദേശവുമായി ഹാഫ് മാരത്തണ്‍
കോഴിക്കോട്: പ്രകൃതി സൗഹൃദ കോഴിക്കോട് എന്ന സന്ദേശവുമായി ഐ.ഐ.എം കോഴിക്കോടും പി.കെ സ്റ്റീല്‍സും ചേര്‍ന്ന് ഹാഫ് മാരത്തണ്‍ 2018 നടത്തി.
ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത ഓട്ടക്കാരാണ് മാരത്തണില്‍ പങ്കെടുത്തത്. ഹാഫ് മാരത്തണ്‍ പി.കെ സ്റ്റീല്‍സ് ഡയറക്ടര്‍ തൗഫീഖ് അഹമ്മദും മിനി മാരത്തണ്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഐ.ഐ.എം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. കുല്ഭൂഷണ് ബലൂനി എന്നിവരും സ്വപ്ന ഓട്ടം ക്ലീന്‍ ബീച്ച് ആക്ടിവിസ്റ്റ് പി.വി മുഹമ്മദ് സാലിഹും സുജ കാര്‍ത്തികയും ചേര്‍ന്ന് ഫ്ളാഗ്ഓഫ് ചെയ്തു. കൂട്ടയോട്ടത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ഐ.ഐ.എം കോഴിക്കോട് സ്റ്റുഡന്റ് അഫയേഴ്സ് ചെയര്പേഴ്സന് ഡോ. ഓംകുമാര്‍ കൃഷ്ണന്, നടി സുജ കാര്‍ത്തിക പങ്കെടുത്തു.
ഹാഫ് മാരത്തണില്‍ ജിഡിയോണ്‍ കിപ്കുരുകിപ്സാങ് ഒന്നാം സ്ഥാനവും ഗോവിന്ദ് സിങ് രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍ എല്‍സ ബെകെലി ഒന്നാം സ്ഥാനവും താറ എം.ഡി രണ്ടാം സ്ഥാനവും നേടി. 10 കിലോമീറ്റര്‍ പുരുഷവിഭാഗത്തില്‍ രഞ്ജിത് സിങ്, വനിതാ വിഭാഗത്തില്‍ വി. നീതു എന്നിവര്‍ ഒന്നാം സ്ഥാനം നേടി. 4.5 ലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരം മൂന്നു വിഭാഗങ്ങളിലായാണ് നടന്നത്.
21 കിലോമീറ്റര്‍ ദൂരമുള്ള ഹാഫ് മാരത്തണ്‍ പുലര്‍ച്ചെ 5.30 ന് ആകാശവാണിക്ക് സമീപത്തുനിന്ന് തുടങ്ങി ഗുജറാത്തി സ്കൂളില്‍ സമാപിച്ചു. 10 കിലോമീറ്റര്‍ ദൂരത്തിലുള്ള മിനി മാരത്തണ്‍ രാവിലെ 6.15നും മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള സ്വപ്ന ഓട്ടം രാവിലെ ഏഴിന് കോര്പറേഷന് പരിസരത്തുനിന്ന് തുടങ്ങി ഗുജറാത്തി സ്കൂളിലും സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."