ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സംഗമം മലപ്പുറത്ത്
കോഴിക്കോട്: മുദരിസുമാരെയും ദര്‍സ് ഭാരവാഹികളെയും പങ്കെടുപ്പിച്ച് മലപ്പുറത്ത് സംസ്ഥാന സംഗമം നടത്താന്‍ കോഴിക്കോട്ടു ചേര്‍ന്ന സംസ്ഥാന ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രവര്‍ത്തകസമിതി തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് കാംപയിന്റെ ഉദ്ഘാടനം കോയ്യോട് ഉമര്‍ മുസ്ലിയാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, ശക്കീര്‍ ഹുസൈന് ദാരിമി ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് ഹൈതമി എന്നിവരെയും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് കെ. അബ്ദുല്‍ബാരി ബാഖവി, ശരീഫ് ദാരിമി കൊല്ലം എന്നിവരെയും അധികാരപ്പെടുത്തി. അസ്ഗറലി ഫൈസി, ആര്.വി അബ്ബാസ് ദാരിമി, തെഖിയുദ്ദീന് ബാഖവി, കെ.സി മുഹമ്മദ് ഫൈസി, കെ.സി മുഹമ്മദ് ബാഖവി, എ.വി അബ്ദുറഹ്മാന് ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."