ശുഹൈബ് വധം: ഒരു കാര്‍ കൂടി കസ്റ്റഡിയില്‍
മട്ടന്നൂര്‍: ശുഹൈബ് വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കാര്‍ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തു. പാലയോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ 800 കാറാണ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തത്. കൃത്യത്തിന് ശേഷം പ്രതികള്‍ കാര്‍ മാറിക്കയറിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. വെള്ളപ്പറമ്പില്‍ വച്ചാണ് പ്രതികള്‍ ഈ കാറില്‍ കയറി രക്ഷപ്പെട്ടതെന്നാണ് സൂചന.
കൊലയാളി സംഘം എത്തിയ വാഗണ്‍ ആര് കാര്‍ പൊലിസ് പാപ്പിനിശ്ശേരിയില്‍ വച്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാടകയ്ക്ക് നല്കുന്നയാളില് നിന്ന് പ്രതികളിലൊരാളായ അഖിലാണ് കാര്‍ വാടകക്കെടുത്തിരുന്നത്.
അതേസമയം, പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. അടുത്ത ദിവസം തന്നെ മറ്റുള്ള പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങും. കൊലയാളി സംഘത്തിലുണ്ടെന്ന് കരുതുന്ന ദീപ് ചന്ദ് എന്ന സി.പി.എം പ്രവര്‍ത്തകനെ ഇനിയും പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."