സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്ന സാഹചര്യത്തില്‍ യു.ഡി.എഫിന്റെയും ലീഗിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊലിസിന്റെ അനാസ്ഥയാണ് മണ്ണാര്‍ക്കാട്ടെ കൊലപാതകത്തിന് കാരണം. മണ്ണാര്‍ക്കാട് മേഖലയില്‍ സി.പി.ഐക്ക് ഗുണ്ടാസംഘമുണ്ട്. ഇവരാണ് കൊല നടത്തിയത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സഫീറിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞതും ഇവര്‍ തന്നെയാണ്. ഇതിലൊന്നും പൊലിസിന്റെ ഭാഗത്ത് നിന്നും യാതൊരു നിയമ നടപടിയുമുണ്ടായില്ല. ഇതു സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം അതിശയോക്തിപരമാണ്. കൊടിയും ബോര്‍ഡും നശിപ്പിച്ചതിന്റെ കണക്കാണ് കോടിയേരി പറയുന്നത്. പച്ച മാംസം വെട്ടിനുറുക്കിയത് സി.പി.എമ്മിന് വിഷയമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എം അക്ബറിനെ അറസ്റ്റ് ചെയ്ത സംഭവം ഏകപക്ഷീയമാണ്. ബി.ജെ.പിക്ക് ഇതിന് പിറകില്‍ വ്യക്തമായ അജന്‍ഡയുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് ഇതില്‍ എന്ത് ഗുണമാണുള്ളതെന്ന് വ്യക്താകുന്നില്ല.
അക്ബറിനെതിരേ നിലവിലെ വകുപ്പ് ചുമത്തിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. നാടിന്റെ ക്രമസമാധാന നില തകര്‍ക്കാന്‍ വരെ കാരണമാവുന്ന തീവ്രപ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയവര്‍ ഇന്നും കേരളത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകീരിക്കാതെ ഏകപക്ഷീയ നിലപാടെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."